Latest NewsNewsIndiaHealth & Fitness

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗരേഖ തയ്യാറാവുന്നു

ന്യൂഡല്‍ഹി:തുടർച്ചയായി രാജ്യത്തെ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്ക് രൂപംനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായുള്ള പ്രാരംഭ നടപടികൾക്കായി കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവഡേക്കര്‍, വനിത-ശിശുക്ഷേമ മന്ത്രി മേനകാഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും.

ഗുരുഗ്രാം റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെടുകയും ശാഹ്ദ്രയിലെ സ്വകാര്യസ്കൂളില്‍ പെണ്‍കുട്ടി പീഡനത്തിനിരയാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഉന്നതതലയോഗം വിളിച്ചിരിക്കുന്നത്.ഇരുമന്ത്രാലയങ്ങളിലെയും ഉന്നതോദ്യോഗസ്ഥര്‍ക്കു പുറമെ, ദേശീയ ബാലാവകാശസംരക്ഷണ കമ്മിഷന്‍, സി.ബി.എസ്.ഇ, എന്‍.സി.ഇ.ആര്‍.ടി, കേന്ദ്രീയവിദ്യാലയ സംഘാതന്‍ എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും.

വിദ്യാര്‍ഥികള്‍ക്ക് ശാരീരികവും മാനസികവുമായ സുരക്ഷ ഉറപ്പുവരുത്തുന്നതിന് മാര്‍ഗരേഖയും പെരുമാറ്റച്ചട്ടവും തയ്യാറാക്കുന്നതിനാണ് യോഗം ചേരുന്നതെന്ന് മേനക ഗാന്ധി അറിയിച്ചു. കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ അപ്പോള്‍ത്തന്നെ ചൈല്‍ഡ് ലൈൻ നമ്പറായ 1098-ൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും ഇതോടൊപ്പം കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കളും അധ്യാപകരും കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നും മേനകാഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button