Latest NewsIndiaNews

കാണാതായ മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി

കാണ്‍പൂര്‍: മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ മൂന്ന് പെൺകുട്ടികളിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. യോഗിത (18) ഹിമാനി (17) എന്നിവരാരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവർ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടുവെന്ന നിഗമനത്തിലാണ് പോലീസ്. പാറയിടുക്കിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.

മക്കളെ കാണാതായതായി ആദ്യം പരാതിയുമായി പോലീസിനെ സമീപിച്ചപ്പോള്‍ തനിയെ അന്വേഷിക്കാനാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് ബന്ധുക്കൾ ആരോപിച്ചു.അയല്‍ വാസികളും റാണിയ പോലീസ് സ്റ്റേഷനില്‍ പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം യോഗിതയ്ക്കും ഹിമാനിക്കുമൊപ്പം കാണാതായ ലക്ഷ്മി എന്ന പെണ്‍കുട്ടിയെ ഇനിയും കണ്ടെത്താനായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button