Latest NewsNewsHealth & Fitness

കിഡ്നിസ്റ്റോണ്‍ അലിയിച്ചു കളയുന്നതിന് ഇതാ ചില വീട്ടുവൈദ്യങ്ങള്‍

 

കിഡ്നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് പലരേയും അലട്ടുന്ന പ്രശ്നമാണ്. കാല്‍സ്യം അടിഞ്ഞു കൂടുന്നതാണ് കിഡ്നി സ്റ്റോണിന് കാരണമാകുന്നത്. അസഹ്യമായ വേദനയുണ്ടാക്കുന്ന ഒന്നാണ് ഈ അവസ്ഥ. കിഡ്നി സ്റ്റോണ്‍ കിഡ്നി പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നതു കൊണ്ടുതന്നെ വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും. കാരണം ശരീരത്തിലെ ടോക്സിനുകള്‍ വേണ്ട രീതിയില്‍ പുറന്തള്ളപ്പെടാത്തത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴി വയ്ക്കും. ആന്തരാവയവങ്ങള്‍ക്കു കേടു സംഭവിയ്ക്കും.
കിഡ്നി സ്റ്റോണ്‍ അലിയിച്ചു കളയാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്. നമുക്കു തന്നെ ചെയ്യാവുന്നവ. ഇവ പരീക്ഷിച്ചു നോക്കൂ,

 

ചെറുനാരങ്ങ, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയടങ്ങിയ ഒന്നാണ് ഒരു മിശ്രിതം, അര ചെറുനാരങ്ങയുടെ ജ്യൂസ്, ഒരു കപ്പു ചൂടുവെള്ളം, ഒരു ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയാണ് ഇതിനു വേണ്ടത്. വെറുംവയറ്റില്‍
ഇവയെല്ലാം കൂട്ടിക്കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ മൂന്നാഴ്ച അടുപ്പിച്ചു കുടിയ്ക്കുക. മൂത്രത്തില്‍കല്ല് അലിയിച്ചു കളയും.

 

സെലറി സീഡുകള്‍

ഒരു കപ്പു വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ സെലറി സീഡുകള്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് വാങ്ങിവച്ച് കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ ഊറ്റിയെടു്ക്കുക.ഈ പാനീയം രാവിലെ വെറുംവയറ്റില്‍ ഒരു മാസം അടുപ്പിച്ചു കുടിയ്ക്കാം. ഗുണമുണ്ടാകും.

അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ടിന്റെ മൂന്നിലകള്‍ ഒരു കപ്പു വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. 15 മിനിറ്റു കഴിയുമ്പോള്‍ ഊറ്റിയെടുത്ത് ഉച്ചയ്ക്കു മുന്‍പുള്ള സമയത്ത് കുടിയ്ക്കാം. മൂന്നാഴ്ച അടുപ്പിച്ചു കുടിയ്ക്കാം.

ആപ്പിള്‍, അര കുക്കുമ്പര്‍ എന്നിവ ചേര്‍ത്തു ജ്യൂസാക്കുക. ഇത് രാവില വെറുംവയറ്റില്‍ ഒരു മാസം കുടിയ്ക്കുക.
ആപ്പിളിലെയും കുക്കുമ്പറിലേയും നാരുകളും ധാതുക്കളുമെല്ലാം കിഡ്നി സ്റ്റോണ്‍ അലിയിച്ചു കളയാന്‍ നല്ലതാണ്.

കോണ്‍സില്‍ക്ക്

കോണ്‍സില്‍ക്ക് അഥവാ ചോളം പൊളിയ്ക്കുമ്പോള്‍ ഇതിന്റെ ചുറ്റുമുള്ള സില്‍ക് പോലുള്ള നാരുകള്‍ എടുക്കുക. ഇത് 2 കപ്പു വെള്ളത്തിലിട്ടു 10 മിനിറ്റു തിളപ്പിയ്ക്കുക. പിന്നീട് അല്‍പം കഴിയുമ്പോള്‍ ഊറ്റിയെടുക്കുക.

തുളസി

തുളസി വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം വെറുംവയറ്റില്‍ അടുപ്പിച്ചൊരു മാസം കുടിയ്ക്കുക. ഇതും ഗുണം ചെയ്യും.

 

ഒലീവ് ഓയില്‍

അഞ്ച് ഔണ്‍സ് ഒലീവ് ഓയില്‍, 5 ഔണ്‍സ് ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക. ഇതിനു മീതേ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കൂടി കുടിയ്ക്കാം.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button