KeralaLatest NewsNews

ഈ വർഷത്തെ ഏറ്റവും വലിയ തമാശയ്ക്കുള്ള അവാർഡ് സ്‌മൃതി ഇറാനിക്ക് നൽകണം; പ്രതിപക്ഷ നേതാവ്

ഈ വർഷത്തെ ഏറ്റവും വലിയ തമാശയ്ക്കുള്ള അവാർഡ് സ്‌മൃതി ഇറാനിക്ക് നൽകണം എന്ന് പറഞ്ഞു തുടങ്ങുന്ന പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ് “ധ്രുവീകരണത്തിന്റെ രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നത്. നല്ല ദിനങ്ങൾ വാഗ്ദാനം ചെയ്ത് ഭരണത്തിലെത്തിയ ബിജെപിക്ക് രാഹുൽഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടിയേയില്ല”. ഇന്ന് ഇന്ത്യയില്‍ നടക്കുന്ന ബി.ജെ.പി – കോണ്‍ഗ്രസ്‌ പ്രവര്‍ത്തങ്ങളെ താരതമ്യപ്പെടുത്തിയാണ് രമേശ്‌ ചെന്നിത്തലയുടെ പോസ്റ്റ് മുന്നോട്ട് പോകുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

രാഹുൽഗാന്ധിയോട് ഒരു ലക്ഷത്തിലധികം വോട്ടിന് തോറ്റ സ്‌മൃതി ഇറാനി പറയുന്നു രാഹുൽഗാന്ധി പരാജയമാണെന്ന്. ഈ വർഷത്തെ ഏറ്റവും വലിയ തമാശയ്ക്കുള്ള അവാർഡ് സ്‌മൃതി ഇറാനിക്ക് നൽകണം.രാഹുൽഗാന്ധിയുടെ കാലിഫോർണിയ സർവകലാശാലയിലെ പ്രസംഗത്തെ നേരിടാൻ കേന്ദ്രമന്ത്രിമാരുടെ ഒരു പടയെ തന്നെ ബിജെപി ഇറക്കിയതിന്റെ അർത്ഥം അവർ സത്യത്തെ അത്രയ്ക്ക് ഭയക്കുന്നു എന്നതാണ്. രാഹുൽജി പ്രസംഗിച്ച പല കാര്യങ്ങൾക്ക് മുന്നിലും ബിജെപിക്ക് ഉത്തരം മുട്ടുന്നത് കൊണ്ടാണ് പരിഹസിച്ചു ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞ പ്രധാന പോയിന്റുകൾ എടുത്തു നോക്കിയാൽ നമുക്കിത് മനസിലാകും.

-ബീഫ് കൊണ്ട് പോകുന്നതിന്റെ പേരിൽ പൗരൻമാർ മർദ്ദനത്തിന് ഇരയാകുകയും മുസ്‌ലിം -ദളിത് വിഭാഗങ്ങൾ കൊല്ലപ്പെടുകയും ചെയ്യുന്നു
-സ്വതന്ത്ര പത്രപ്രവർത്തനം നടത്തുന്നവർ കൊല്ലപ്പെടുന്നു
– വർഗീയതയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം വർധിക്കുന്നു.
ഈ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇന്ത്യയിൽ നടക്കുന്നത്. ഇതെല്ലാം ഇന്ത്യയ്ക്ക് പുതിയ കാഴ്ചകളാണ്. ധ്രുവീകരണത്തിന്റെ രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നത്. നല്ല ദിനങ്ങൾ വാഗ്ദാനം ചെയ്ത് ഭരണത്തിലെത്തിയ ബിജെപിക്ക് രാഹുൽഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടിയേയില്ല.
ബിജെപിക്കാർ എതിർത്തുകൊണ്ടേയിരിക്കട്ടെ ,അവർ ആഗ്രഹിക്കാത്ത കാര്യങ്ങൾ കോൺഗ്രസ് ചോദിച്ചുകൊണ്ടേയിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button