CricketLatest NewsSports

ഓസീസിനെതിരെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ

ചെന്നൈ ; ഓസീസിനെതിരായ ഏകദിന മത്സരത്തിൽ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. 26 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത  ഇന്ത്യ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 281 റൺസെടുത്തിരുന്നു. തുടർന്ന് മഴമൂലം വിജയലക്ഷ്യം 21 ഓവറും 164 റൺസ് ആക്കിയ മത്സരത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനെ ഓസീസിന് കഴിഞ്ഞുള്ളൂ.

ഹര്‍ദിക് പാണ്ഡ്യ (83), ധോണി (79) എന്നിവരുടെ മികച്ച ബാറ്റിങ്ങിലൂടെ മികച്ച സ്കോർ സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു. 5 / 87 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ പിടിച്ചു കയറിയത്. ആറാം വിക്കറ്റില്‍ ധോണിയും പാണ്ഡ്യയും ചേര്‍ന്ന് 118 റണ്‍സെടുത്തു. 66 പന്തില്‍ 83 റണ്‍സായിരുന്നു പാണ്ഡ്യ സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button