Latest NewsIndia

മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവം ; കരാറുകാരന്‍ പിടിയിൽ

ഗോരഖ്പുര്‍: ഉത്തർ പ്രദേശിലെ ഗോരഖ്പുര്‍ ബാബാ രാഘവ്​ദാസ്​ മെഡിക്കല്‍കോളജ്​ ആശുപത്രിയില്‍ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവം കരാറുകാരന്‍ പിടിയിൽ. ഓക്സിജൻ വിതരണ കരാറുകാരായ പുഷ്പ സെയില്‍സ് ഉടമ മനീഷ് ഭണ്ഡാരിയെ ഞായറാഴ്​ച രാവിലെ ഡിയോറിയ ബൈപാസ് റോഡില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പിടിയിലായതോടെ എഫ്.ഐ.ആറില്‍ പേരുള്‍പ്പെടുത്തിയിരിക്കുന്ന ഒന്‍പതുപേരെയും പൊലീസ്​ അറസ്റ്റ് ചെയ്തു.

ഓക്സിജൻ വിതരണം നിലച്ച് കുട്ടികൾ മരിച്ച സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ഇതിനെ തുടര്‍ന്ന്‍ അഴിമതി വിരുദ്ധ ബ്യൂറോ സെപ്​തംബര്‍ 15ന് നീഷ്​ ഭണ്ഡാരി​യുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന്​ ഉത്തരവിട്ടിരുന്നു. ഓക്സിജന്‍ നല്‍കിയതിനുള്ള പണം നല്‍കാതെ കുടിശിക വരുത്തിയതിനെത്തുടര്‍ന്നാണ് കരാറുകാരന്‍ വിതരണം നിര്‍ത്തിയത്.

ബാബാ രാഘവദാസ് മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ലഭ്യതക്കുറവുമൂലം 60ല്‍ അധികം കുഞ്ഞുങ്ങളാണ് ഒരാഴ്ചയ്ക്കുള്ളില്‍ മരിച്ചത്. എന്നാല്‍ ഓക്സിജന്‍ ദൗര്‍ലഭ്യതയാണ്​ കുഞ്ഞുങ്ങളുടെ മരണത്തില്‍ കലാശിച്ചതെന്ന് ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button