Latest NewsInternational

ഭീകരാക്രമണത്തിൽ പത്തു മരണം

ഖാർ ; രണ്ടിടങ്ങളിൽ ഉണ്ടായ ഭീകരാക്രമണത്തിൽ പത്തു മരണം. വടക്കു പടിഞ്ഞാറൻ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലെ ഖോസ് പ്രവിശ്യയിലുമുണ്ടായ ഭീകരാക്രമണത്തിലാണ് പത്തു പേർ കൊല്ലപ്പെട്ടത്. പാകിസ്താനിലെ മമൂൻദിൽ റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറു പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാൻ സംഘടന തെഹ്‌രീക്-ഇ-താലിബാൻ ഏറ്റെടുത്തു.

അഫ്ഗാനിസ്ഥാനിലെ ഖോസ് പ്രവിശ്യയിലെ മൊബൈൽഫോൺ മാർക്കറ്റിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. പാട്ടുകളും വീഡിയോകളും ഡൗൺലോഡ് ചെയാൻ ആളുകളെത്തുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായതെന്നും 14 പേർക്ക് പരിക്കേറ്റതായും ഖോസ് പ്രവിശ്യ പോലീസ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button