Latest NewsNewsIndia

വിദ്യാഭ്യാസ അവകാശ നിയമത്തില്‍ മാറ്റംവരുന്നു; സ്വകാര്യ സ്‌കൂളുകളില്‍ സൗജന്യവിദ്യാഭ്യാസം ഇല്ലാതാകും

ബെംഗളൂരു: വിദ്യാഭ്യാസ അവകാശ നിയമത്തില്‍ മാറ്റംവരുന്നു. സര്‍ക്കാര്‍ ക്വാട്ടയിലുള്ള സൗജന്യവിദ്യാഭ്യാസം കര്‍ണാടകത്തിലെ സ്വകാര്യ സ്‌കൂളുകളില്‍ അവസാനിപ്പിക്കാന്‍ നീക്കം. പാവപ്പെട്ട കുട്ടികള്‍ക്കായി സ്വകാര്യ സ്‌കൂളില്‍ 25 ശതമാനം സീറ്റ് വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഭാഗമായാണ് സംവരണംചെയ്തത്. സൗജന്യ പ്രവേശനം സ്വകാര്യ സ്‌കൂളിന്റെ പരിസരപ്രദേശത്തുനിന്നുള്ള പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. ഇങ്ങനെ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കും.

ഈ വ്യവസ്ഥ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതിവരുത്തി ഒഴിവാക്കാനാണ് തീരുമാനം. വിദ്യഭ്യാസ അവകാശ നിയമപ്രകാരമുള്ള ക്വാട്ട അടുത്ത അധ്യയനവര്‍ഷംമുതല്‍ എടുത്തുമാറ്റും. 800 കോടി രൂപയാണ് കഴിഞ്ഞവര്‍ഷം ഇതിലേക്കായി സര്‍ക്കാര്‍ ചെലവാക്കിയത്.

പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്നതിന് സ്വകാര്യ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നത് ശരിയല്ലെന്ന വാദത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ആലോചിക്കുന്നത്. സ്വകാര്യ സ്‌കൂളുകള്‍ക്ക് നല്‍കുന്ന പണം സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണത്തിനുവേണ്ടി വിനിയോഗിക്കണമെന്നും ഇതിലൂടെ പാവപ്പെട്ട കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ കഴിയുമെന്നുമാണ് വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button