Latest NewsNewsInternational

റെക്കോഡ് സൃഷ്ടിച്ചു ഡാം നീന്തിക്കടന്ന ബ്രിട്ടീഷുകാരന്‍ അറസ്റ്റില്‍

റെക്കോഡ് സൃഷ്ടിച്ചു ഡാം നീന്തിക്കടന്ന ബ്രിട്ടീഷുകാരന്‍ അറസ്റ്റിലായെന്നു കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുണ്ടാവുമല്ലേ. എന്നാല്‍ അറസ്റ്റിനുള്ള കാരണം കൂടി കേട്ടാല്‍ എല്ലാവരും ഒന്ന് ചിരിച്ചു പോകും. സംഭവം നടന്നത് അങ്ങ് അമേരിക്കയിലാണ്. കഥാപാത്രത്തിന്റെ പേര് ആരന്‍‌ ഹ്യൂഗ്സ്.

കോളറാഡോ നദിക്കു കുറുകെയുള്ള ഹുവര്‍ ഡാം നീന്തിക്കടന്നു കൊണ്ടാണ് ഹ്യൂഗ്സ് ചരിത്രം സൃഷ്ടിച്ചത്. എന്നാല്‍ അനുവാദമില്ലാതെ ഡാമില്‍ നീന്തിയതിന് ഉടന്‍ തന്നെ ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തു. മദ്യപിച്ച് ലക്കു കെട്ട് ഡാമിലേയ്ക്ക് ചാടിയ ഇദ്ദേഹം ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഹ്യൂഗ്‌സ് രക്ഷപ്പെട്ടത് ഒന്‍പത് ഹൈഡ്രോ ഇല്‌ക്ടോണിക്ക് ടര്‍ബനുകള്‍ പ്രവര്‍ത്തനരഹിതമായതുകൊണ്ടാണെന്നാണ് റിപ്പോര്‍ട്ട്.

221 മീറ്റര്‍ വീതിയും 379 മീറ്റര്‍ ആഴവുമുള്ള ഹൂവര്‍ ഡാം മുറിച്ചുകടക്കുന്നതിനിടെ 275 പേരാണ് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടത്. അകത്തുള്ള മദ്യമാണ് ഡാം കുറുകെ നീന്താന്‍ തന്നെ സഹായിച്ചതെന്ന് ഹ്യൂഗ്‌സ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button