Latest NewsNewsIndia

ബൈക്കിന്റെ മുന്നില്‍ എത്തിയ പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കി യുവാവ്

കര്‍ണാടകയിൽ മദ്യഷോപ്പുകൾ തുറന്നതോടെ ഇത്തരം നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

കോലാര്‍ : മദ്യപിച്ച് ബൈക്ക് ഓടിച്ച യുവാവ് തന്റെ ബൈക്കിന്റെ മുന്നില്‍ എത്തിയ പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കി. കര്‍ണാടകയിലെ കോളാറിലാണ് സംഭവം. കുമാര്‍ എന്നായാളാണ് പാമ്പിനെ കൊന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മദ്യപിച്ച് എത്തിയ ഇയാൾ എന്റെ വഴി തടയാന്‍ നിനക്കെങ്ങനെ ധൈര്യം വന്നെന്ന് ആക്രോശിച്ചാണ് പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയിൽ വൈറലാണ്

കര്‍ണാടകയിൽ മദ്യഷോപ്പുകൾ തുറന്നതോടെ ഇത്തരം നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരുവില്‍ ഒരാള്‍ 52,000 രൂപക്ക് മദ്യം വാങ്ങിയത് വാര്‍ത്തയായിരുന്നു. നഗരത്തില്‍ രണ്ടിടങ്ങളില്‍ കൊലപാതകവും ഒപ്പം മദ്യപിച്ച് അവശനായി അഴുക്ക് ചാലില്‍ വീണയാള്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button