KeralaLatest NewsNews

22 വര്‍ഷമായി അട്ടിമറിച്ചിരുന്ന പി.എസ്.സി നിയമനം മന്ത്രി ഇടപ്പെട്ട് സാധ്യമാക്കി

തിരുവനന്തപുരം : 22 വര്‍ഷമായി അട്ടിമറിച്ചിരുന്ന പി.എസ്.സി നിയമനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപ്പെട്ട് സാധ്യമാക്കി. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ നിയമനങ്ങളെന്നായിരുന്നു കാലങ്ങളായി അട്ടിമറിച്ചത്. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടിരുന്നു. ഇത് ചട്ട നിര്‍മ്മാണം നടത്താതെ അട്ടിമറിക്കുകയായിരുന്നു.

തൂപ്പുകാര്‍ മുതല്‍ ജനറല്‍ മാനേജര്‍ വരെയുള്ള 22 തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നതിനുള്ള ചട്ടങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച് പി.എസ്.സിക്ക് നല്‍കി. 22 വര്‍ഷമായി ഫയലില്‍ കുടുങ്ങിക്കിടന്ന പി.എസ്.സി മുഖാന്തിരമുള്ള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ വിവിധ തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് ഇതോടെ കളമൊരുങ്ങിയതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

1995ലാണ് സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിലേതടക്കം സഹകരണ അപ്പക്‌സ് ഫെഡറേഷനുകളിലെ നിയമനം പി.എസ്.സിക്ക് വിടുന്നത്. എന്നാല്‍ രണ്ട് പതിറ്റാണ്ടിലേറെയായിട്ടും നിയമനത്തിനായുള്ള ചട്ടം രൂപീകരിച്ച് പി.എസ്.സിയുടെ അംഗീകാരം നേടിയിരുന്നില്ല. ഇതോടെയാണ് നിയമനം നടത്താന്‍ സാധിച്ചിരുന്നില്ല.

വിഷയം ശ്രദ്ധയില്‍പ്പെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പിന്നീട് സര്‍ക്കാര്‍ മന്ത്രിതല യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് ചട്ടരൂപീകരണത്തിന് സമയപരിധി വെച്ച് നിയമനത്തിനായുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു. ഭൂരിഭാഗം തസ്തികകളിലേക്കും നേരിട്ടുള്ള നിയമനവും, ചുരുക്കം ചില തസ്തികകളിലേക്ക് മാത്രം പ്രമോഷന്‍ നിയമനവും ചട്ടപ്രകാരം നടത്താനാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. നിലവില്‍ 500ന് മുകളില്‍ സ്ഥിരം തസ്തികകളുള്ള സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ 225നടുത്ത് തസ്തികകളില്‍ മാത്രമാണ് സ്ഥിരം ജീവനക്കാരുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button