KeralaLatest NewsNews

മദ്യലഹരിയിൽ ടാക്‌സിഡ്രൈവറെ മർദ്ദിച്ചു; സീരിയൽ നടിമാർ അറസ്റ്റിൽ

എറണാകുളം: മദ്യലഹരിയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച്‌ സീരിയല്‍ നടിമാരായ മൂന്ന് പേർ അറസ്റ്റിൽ. സ്ത്രീകളുടെ മര്‍ദ്ദനമേറ്റ ഷെഫീഖ് എന്ന ടാക്സി ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച വൈകുന്നേരം മൂന്നര മണിയോടെ എറണാകുളം വൈറ്റിലയിലാണ് സംഭവം. ഓണ്‍ലൈന്‍ സര്‍വീസ് വഴി ടാക്സി ബുക്ക് ചെയ്ത സ്ത്രീകള്‍ വൈറ്റിലയില്‍ നിന്ന് കാറിൽ കയറുകയും മദ്യലഹരിയിലായിരുന്ന ഇവർ ബഹളം വെക്കുകയുമായിരുന്നു.

പോകേണ്ട സ്ഥലത്തെച്ചൊല്ലി സ്ത്രീകളും ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. ഇതിനിടയില്‍ അക്രമാസക്തരായ സ്ത്രീകള്‍ ഡ്രൈവറുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും തലയിലും മുഖത്തും മര്‍ദ്ദിക്കുകയുമായിരുന്നു. സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റിലെത്തി ഡ്രൈവര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് യുവതികളെ കസ്റ്റഡിയിലെടുത്തു. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button