Latest NewsNewsIndia

കൈയ്യില്‍ ഒരു രൂപപോലും എടുക്കാനില്ലാതെ ഈ യുവാവ് സഞ്ചരിച്ചത് മൂന്ന് രാജ്യങ്ങൾ

അലഹബാദ്: കൈയ്യില്‍ ഒരു രൂപ പോലും എടുക്കാതെ യാത്ര ചെയ്യുക എന്നതാണ് അലഹബാദ് സ്വദേശിയായ അന്‍ഷ് മിശ്രയുടെ ശീലം. 24 സംസ്ഥാനങ്ങളും മൂന്ന് രാജ്യങ്ങളുമാണ് ഈ യുവാവ് ഇങ്ങനെ സന്ദര്‍ശിച്ചത്. എല്ലാ വാഹനത്തിലും ലിഫ്റ്റ് ചോദിച്ച് സൗജന്യയാത്രയാണ് ഈ 29 കാരൻ ചെയ്യുന്നത്. വാഹനം എവിടെ വരെ പോകുന്നോ അവിടെ വരെ യാത്രചെയ്യും. പിന്നെ അടുത്ത വണ്ടിയില്‍ കയറും. ഓരോ സ്ഥലങ്ങളിൽ ചെല്ലുമ്പോഴും തന്റെ യാത്രയെക്കുറിച്ച് ആളുകളോട് പറയും. അവർ നൽകുന്ന ഭക്ഷണമാണ് അൻഷ് കഴിക്കുന്നത്.

ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളും, ഗുജറാത്ത്, മണിപ്പൂര്‍ തുടങ്ങി 24 ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ അൻഷ് സന്ദര്‍ശിച്ചു കഴിഞ്ഞു. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, കാശ്മീര്‍ എന്നിവിടങ്ങളാണ് അൻഷ് ഇപ്പോൾ സന്ദർശിക്കുന്നത് . ‘എനിക്ക് സ്വന്തമായി ഒരു വീടില്ലേയെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്നാല്‍ യാത്രയിലുടനീളം വിവിധ സ്ഥലങ്ങളില്‍ ഒരുപാട് ബന്ധങ്ങള്‍ ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്. ആ വീടുകള്‍ ഒക്കെയും ഇപ്പോള്‍ എന്റേതാണെന്ന്’ അന്‍ഷ് പറയുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close