Latest NewsIndiaNews

ഉദ്ഘാടനത്തിന് തൊട്ടുമുൻപ് 389 കോടിയുടെ കനാൽ ഭിത്തി തകർന്നു

പട്‌ന: 389 കോടി രൂപ ചെലവിട്ടു നിർമിച്ച കനാൽ ഭിത്തി തകർന്നു. ബിഹാറിൽ ജലസേചന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കനാലാണ് ഉദ്ഘാടനത്തിന് മണിക്കൂറുകൾക്കു മുൻപെ തകർന്നത്. ഇത് ഭഗൽപ്പൂരിൽ നിർമിച്ച 11 കിലോമീറ്റർ നീളമുള്ള കനാലിന്റെ ഭിത്തിയുടെ ഒരു ഭാഗമാണ്.

ബുധനാഴ്ച മുഖ്യമന്ത്രി നിതീഷ് കുമാർ പദ്ധതി ഉദ്‌ഘാടനം ചെയ്യാനിരുന്നതാണ്. എന്നാൽ അപകടത്തെ തുടർന്ന് ഉദ്‌ഘാടനം മാറ്റിവച്ചു. ഭിത്തി തകർന്നത് ഗംഗാനദിയിൽനിന്നുള്ള വെള്ളം കനാലിലേക്കു പമ്പു ചെയ്‌തതിനു പിന്നാലെയാണ്. വെള്ളം സമീപത്തെ റോഡുകളിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും കുത്തിയൊലിച്ചെത്തിയത് ആശങ്കയുയർത്തി. മണൽചാക്കുകൾ നിരത്തിയാണു ജലപ്രവാഹം നിയന്തിച്ചത്.

ഇത് ബിഹാറിലെയും ജാർഖണ്ഡിലെയും 27,603 ഹെക്ടറിലെ ജലസേചനം ലക്ഷ്യമിട്ടു തയാറാക്കിയ പദ്ധതിയാണ്. കനാലിനു താഴെയുള്ള അണ്ടർപാസിന്റെ നിർമാണത്തിലുണ്ടായ പിഴവാണ് തകർച്ചയ്ക്കു കാരണമെന്ന് അധികൃതർ പറഞ്ഞു. രണ്ടു മാസത്തിനകം സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ശേഷം പുതിയ ഉദ്ഘാടന ദിവസം പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button