Latest NewsNewsIndia

പത്ത് ഗ്രാമവാസികളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി

റായ്പുര്‍: ഛത്തീസ് ഗഡിൽ മാവോയിസ്റ്റ് സ്വാധീനമേഖലയായ സുക്മ ജില്ലയിൽ വനിതാ സര്‍പഞ്ച് ഉള്‍പ്പെടെ പത്തു പേരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. ആയുധധാരികളായ മാവോയിസ്റ്റ് സംഘം ചിന്താഗുഫ ഗ്രാമത്തിലെത്തി ഗ്രാമീണരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

മാവോയിസ്റ്റ് നേതാക്കളായ രാമണ്ണ, ഹിഡ്മ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ഗ്രാമീണരെ തട്ടിക്കൊണ്ടുപോയതെന്ന്‍ സുക്മ എഎസ്പി ജിതേന്ദ്ര ശുക്ല പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ജില്ലാഭരണകൂടവും പോലീസും ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button