Latest NewsIndiaNews

ഇന്ത്യയില്‍നിന്നും ഗള്‍ഫിലേക്ക് വീട്ടുജോലിക്കാരായി പോകുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നും സ്ത്രീകളെ ഗള്‍ഫില്‍ വീട്ടുജോലിക്കാരായി നിയമിക്കുന്നതിനുള്ള വ്യവസ്ഥയില്‍ മാറ്റം. നിലവിലുള്ള വ്യവസ്ഥയില്‍ ഇളവ് വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. 18 ഇ.സി.ആര്‍ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഇന്ത്യന്‍ സ്ത്രീകളെ വീട്ടുജോലിക്കാരായി നിയമിക്കുന്നതിന് 2500 ഡോളര്‍ നല്‍കണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ.

എന്നാല്‍, ഇത് ഇനി നല്‍കേണ്ടതില്ലെന്നാണ് പറയുന്നത്. സര്‍ക്കാര്‍ എജന്‍സികള്‍ വഴി വീട്ടുജോലിക്കാരെ നിയമിക്കുന്നവര്‍ ഇ.സി.ആര്‍ നിബന്ധനങ്ങള്‍ പാലിക്കണമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളെയും ഇതിന്റെ പരിധിയിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് ഇ.സി.ആര്‍ അല്ലെങ്കില്‍ എമിഗ്രേഷന്‍ ചെക്ക് നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചൂഷണത്തിന് സാധ്യതയുള്ള തൊഴില്‍ മേഖലകളില്‍ ജോലിയെടുക്കുന്നവര്‍ക്കാണ് പ്രധാനമായും ഇ.സി.ആര്‍ ആവശ്യം. പത്തില്‍ താഴെ വിദ്യാഭ്യാസമുള്ള വീട്ടുജോലിക്കായി വിദേശങ്ങളിലെത്തുന്ന സ്ത്രീകളെ സര്‍ക്കാര്‍ ഇ.സി.ആര്‍ നിബന്ധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് ജോലിക്ക് പോകുന്നവരുടെ ഇന്‍ഷൂറന്‍സായാണ് 2500 ഡോളറിന്റെ ബാങ്ക് ഗ്യാരണ്ടിയെ വിദഗ്ധര്‍ കണക്കാക്കിയിരുന്നത്.

എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പടെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാഹചര്യം ചുരുങ്ങിയതോടെയാണ് ഇ.സി.ആര്‍. നിബന്ധനകളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തയാറായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button