Latest NewsNewsIndiaFootballSports

ഐഎസ്എൽ നാലാം സീസണിലെ ആദ്യ മത്സരം ആവേശം ജനിപ്പിക്കുന്നത്

കൊൽക്കത്ത: ഐ.എസ്.എല്‍ 2017 സീസണിലെ ആദ്യ മത്സരം കഴിഞ്ഞ തവണത്തെ ചാമ്പ്യാന്മാരായ അത്ലറ്റിക്കോ ഡി കൊൽക്കത്തയും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ കൊൽക്കത്തയുടെ ഹോം ഗ്രൗണ്ട് ആയ യുവ ഭാരതി സ്റ്റേഡിയത്തില്‍ വെച്ച് അരങ്ങേറും.

നവംബര്‍ 17നാണ് ടൂർണമെന്റ് ആരംഭിക്കുന്നത് 
ഇതുവരെ നടന്നതില്‍ വെച്ച്‌ ഏറ്റവും നീളം കൂടിയ ഐ.എസ്.ല്‍ ടൂര്‍ണമെന്റാവും ഇത്.

90 ലീഗ് മത്സരങ്ങളും സെമിയും ഫൈനലും അടക്കം മറ്റു അഞ്ചു മത്സരങ്ങളും ചേർത്ത് 95 മത്സരങ്ങള്‍ ആണ് ഈ വര്‍ഷം ഐ.എസ്.എല്ലില്‍ ഉണ്ടാവുക. ഫൈനല്‍ നടക്കുന്ന വേദി പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ച്‌ നവംബര്‍ 24നു പുതുതായി ലീഗിലെത്തിയ ജംഷഡ്പൂർ ടീമുമായി നടക്കും. 

shortlink

Related Articles

Post Your Comments

Related Articles


Back to top button