Latest NewsHealth & Fitness

യൂറിക് ആസിഡിനെ സൂക്ഷിക്കുക ! മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുന്ന ഈ വില്ലനെ തടയാനുള്ള മാര്‍ഗങ്ങള്‍ അറിയാം

 

യൂറിക് ആസിഡ് നമ്മുടെ ജീവിതത്തിലെ യഥാര്‍ത്ഥ വില്ലന്‍ തന്നെയാണ് .സൂക്ഷിച്ചില്ലെങ്കില്‍ ഈ വില്ലന്റെ ഉപദ്രവം കാരണം ശരിക്കും ബുദ്ധിമുട്ടും . ജീവിത ശൈലിയിലെ മാറ്റം കൊണ്ടും ഭക്ഷണ ക്രമത്തിലെ ശ്രദ്ധക്കുറവ് കൊണ്ടും വ്യായാമക്കുറവ് കൊണ്ടും യുവാക്കളടക്കമുള്ളവരില്‍ സര്‍വസാധാരണയായി ഇന്ന് കണ്ട് വരുന്ന രോഗമാണ് യൂറിക് ആസിഡ്. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപയോഗം നിയന്ത്രിക്കണം. കിഡ്‌നിക്കുണ്ടാകുന്ന ഏതെങ്കിലും തകരാര്‍ മൂലവും, നാം കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.

യൂറിക് ആസിഡിന്റെ തോത് രക്തത്തില്‍ ക്രമീകരിക്കുന്നത് കിഡ്‌നി ആണ്. ശരീരത്തില്‍ ഉണ്ടാകുന്ന യൂറിക് ആസിഡിന്റെ മൂന്നില്‍ രണ്ടു ഭാഗം മൂത്രത്തിലൂടെയും, മൂന്നില്‍ ഒരു ഭാഗം മലത്തിലൂടെയും പുറന്തള്ളപ്പെടുന്നു. ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്. സ്ത്രീകളില്‍ 26mg/dl, പുരുഷന്മാരില്‍ 37 mg/dl എന്നിങ്ങനെയാണ് സാധാരണ നിലയില്‍ യൂറിക് ആസിഡിന്റെ അളവ്.

രക്തത്തില്‍ യൂറിക് ആസിഡ് അമിതമാകുന്നത് എങ്ങനെയെന്നും, അമിതമായാലുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയൊക്കെ നമുക്ക് മരുന്നില്ലാതെ തടയാനാവുമെന്നും താഴെ സൂചിപ്പിക്കുന്നു :

1. പൊണ്ണത്തടി, ജനിതക തകരാറ്, വൃക്കയുടെ തകരാറ് എന്നിവ യൂറിക് ആസിഡ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം.

2. മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം, പ്രമേഹം എന്നിവയും യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം.

3.ചാള, അയല, ചൂര, കണവ, കൊഞ്ച്, കക്ക തുടങ്ങിയവയും പച്ചക്കറികളില്‍ വഴുതനങ്ങ, മഷ്‌റൂം, കോളിഫ്‌ളവര്‍ മുതലായവയും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണം.

യൂറിക് ആസിഡ് മരുന്നില്ലാതെ കുറക്കാനുള്ള മാര്‍ഗം

 

1. ദിവസവും പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറത്തുപോകാന്‍ സഹായിക്കും.

2.ചീര, ഓട്‌സ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നാരടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.

3. മാലിക് ആസിഡ് അടങ്ങിയ ആപ്പിള്‍ സൈഡര്‍ വിനഗര്‍ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ശരീരത്തിലെ ആല്‍ക്കലൈന്‍ ആസിഡിന്റെ അളവ് ത്വരിതപ്പെടുത്തുകയും ചെയ്യും.

4. ചൂടുവെള്ളത്തില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞ് രാവിലെ വെറുംവയറ്റില്‍ കുടിക്കുക

 

shortlink

Related Articles

Post Your Comments

Related Articles


Back to top button