Latest NewsNewsBusiness

ഭവനവായ്പ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്ത : സബ്‌സിഡി 2019 മാര്‍ച്ച് വരെ നീട്ടി

 

ന്യൂഡല്‍ഹി : പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ കീഴില്‍ നഗരങ്ങളിലെ ഇടത്തരം വരുമാനക്കാരുടെ ഭവനവായ്പകള്‍ക്ക് പലിശ സബ്‌സിഡി നല്‍കുന്ന പദ്ധതി 15 മാസത്തേയ്ക്ക് കൂടി നീട്ടി. ഈ ഡിസംബറില്‍ അവസാനിക്കാനാരിക്കെയാണ് പദ്ധതി 2019 മാര്‍ച്ച് വരെ നീട്ടിയത്.

2.60 ലക്ഷം രൂപ വരെയാണ് പലിശയിലത്തില്‍ ഇളവ് ലഭിക്കുക. ആറ് ലക്ഷം മുതല്‍ 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നാല് ശതമാനമാണ് പലിശ സബ്‌സിഡി. 20 വര്‍ഷം കാലാവധിയുള്ള 9 ലക്ഷത്തിന്റെ വായ്പയ്ക്കാണ് ഇത് ബാധകമാകുക. പ്രധാനമന്ത്രി മുദ്രാ യോജന: 10 ലക്ഷം വരെ ലോണെടുക്കാം, ജാമ്യം വേണ്ട.

മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ പാര്‍പ്പിട നഗരകാര്യ സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഡിസംബര്‍ 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പലിശ സബ്‌സിഡി പ്രഖ്യാപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button