CricketLatest NewsNewsSports

ഏകദിന പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ഓസീസിന് വീണ്ടും തിരിച്ചടി

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും തോറ്റ ഓസ്‌ട്രേലിയക്ക് വീണ്ടും തിരിച്ചടി. പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ പാറ്റ് കുമ്മിന്‍സന്റെ സേവനം ഓസ്‌ട്രേലിയക്ക് ലഭിക്കില്ല. ഏകദിനപരമ്പരയില്‍ ടീമിലുണ്ടാകുമെങ്കിലും ട്വന്റി-20 പരമ്പര പൂര്‍ണമായും താരത്തിന് നഷ്ടമാകും.നിലവില്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയ 0-2 എന്ന നിലിയില്‍ പിന്നിലാണ്. ആദ്യ മത്സരം 26 റണ്‍സിന് ജയിച്ച ഇന്ത്യയ്ക്ക് രണ്ടാം മത്സരം 50 റണ്‍സിനും ജയിക്കാനായി. ഇതോടെ തുടര്‍ച്ചയായ ഏകദിന തോല്‍വി എന്ന റെക്കോര്‍ഡും ഓസ്‌ട്രേലിയയെ തേടിയെത്തി.

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി ആരോഗ്യം വീണ്ടെടുക്കാനാണ് കുമ്മിന്‍സിന് വിശ്രമം അനുവദിച്ചിരിക്കുന്നതിനെ തുടര്‍ന്നാണിത്. തുടരെ തുടരെ പരുക്കിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇന്ത്യക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ താരം തിരിച്ചെത്തുകും തുടര്‍ന്ന് ടീമില്‍ സ്ഥിരമായി ഇടംപിടിക്കുകയുമായിരുന്നു. നേരത്തെ ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര 1-1ന് ഓസ്‌ട്രേലിയ കൈവിട്ടിരുന്നു.

shortlink

Post Your Comments


Back to top button