Latest NewsNewsIndia

കോണ്‍ഗ്രസിനെ അംഗീകരിച്ചതിന്​ സുഷമ സ്വരാജിനു​ നന്ദി ​അറിയിച്ച് രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: ​െഎക്യരാഷ്​ട്രസഭയില്‍ കോണ്‍ഗ്രസിനെ അംഗീകരിച്ചു പ്രസംഗിച്ചതിന് സുഷമ സ്വരാജിനോട്​ നന്ദി അറിയിച്ചു കോണ്‍ഗ്രസ്​ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. െഎ.​െഎ.ടികളും ​െഎ.​െഎ.എമ്മുകളും സ്​ഥാപിച്ച കോണ്‍ഗ്രസ്​ സര്‍ക്കാറി​​െന്‍റ കാഴ്​ചപ്പാടുകളെയും പാരമ്ബര്യത്തെയും ഒടുവില്‍ തിരിച്ചറിഞ്ഞതിന്​ നന്ദി എന്നാണ്​ കോ​ണ്‍ഗ്രസ്​ ഉപാധ്യക്ഷ​​െന്‍റ ട്വീറ്റ്​ ചെയ്തിരിക്കുന്നത്.

സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പാകിസ്​താന്‍ വളര്‍ത്തിയത് തീവ്രവാദമാണെങ്കില്‍, ഇന്ത്യ െഎ.​െഎ.ടികളും ​െഎ.​െഎ.എമ്മുകളും രൂപീകരിക്കുകയായിരുന്നെന്നു സുഷമ ​െഎക്യരാഷ്​ട്ര സഭയി​െല പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. സ്വതന്ത്രമായതിനു ശേഷം ഇന്ത്യയില്‍ നിരവധി സര്‍ക്കാറുകള്‍ ഉണ്ടായിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ വികസനത്തിനായി എല്ലാ സര്‍ക്കാരും അവരവരുടെ പങ്കു നന്നായി നിര്‍വഹിക്കുന്നുണ്ടെന്നും സുഷമ അന്ന് പറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button