Latest NewsNewsIndia

അറസ്റ്റിലായ കസ്‌കറില്‍ നിന്നും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ സംബന്ധിച്ച് പുതിയ വിവരങ്ങള്‍

 

മുംബൈ: അറസ്റ്റിലായ കസ്‌കറില്‍ നിന്നും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ സംബന്ധിക്കുന്ന പുതിയ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി അടുത്തിടെ നാല് തവണ സംസാരിച്ചതായി അറസ്റ്റിലായ ദാവൂദിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. കഴിഞ്ഞമാസം മുംബൈ ബേണ്ടി ബസാറിലെ തന്റെ വീടിന് സമീപത്തെ കെട്ടിടം തകര്‍ന്ന് വീണപ്പോഴാണ് രണ്ട് തവണ വിളിച്ചതെന്നും ഇക്ബാല്‍ കസ്‌കര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ചയായിരുന്നു ഇക്ബാല്‍ കസ്‌കറിനെ താനെ പോലീസിന്റെ കവര്‍ച്ചാ വിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ദാവൂദുമായി താന്‍ ബന്ധപ്പെട്ടിരുന്നതായി ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

ഫോണ്‍ വിളികള്‍ പോലീസിന്റെയും ഇന്റലിജന്‍സിന്റെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ഇതിന് സാധിക്കാത്ത പ്രത്യേകമായി നിര്‍മിച്ച ബര്‍ണര്‍ ഫോണുകള്‍ ഉപയോഗിച്ചാണ് ഫോണ്‍ വിളിച്ചതെന്നും ഇക്ബാര്‍ പറഞ്ഞു. ഇതിനായി ഉപയോഗിച്ച ബര്‍ണര്‍ ഫോണുകള്‍ നശിപ്പിച്ചതായും ഇയാള്‍ വ്യക്തമാക്കി. കസ്‌കറിന്റെ വെളിപ്പെടുത്തലില്‍ പോലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്നും ദാവൂദിന്റെ ഭാര്യ ഇന്ത്യയില്‍ വന്നുപോയെന്നും അറസ്റ്റിന് ശേഷം ഇക്ബാല്‍ കസ്‌കര്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല കസ്‌കറിന്റെ മറ്റൊരു സഹോദരനും ദാവൂദിന്റെ പ്രധാന സഹായിയുമായ അനീസ് അഹമ്മദുമായി താന്‍ പല തവണ ബന്ധപ്പെട്ടിരുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു.

1993 ലെ മുംബൈ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് കരുതുന്നയാളാണ് അനീസ് അഹമ്മദ്. ഈ വെളുപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണവുമായി കൂടുതല്‍ സഹകരിച്ച് കൊണ്ട് ഇക്ബാല്‍ കൂടുതല്‍ കാര്യങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

shortlink

Post Your Comments


Back to top button