Latest NewsKerala

യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതിയെന്ന് സംശയിക്കുന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

കോട്ടയം ; യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കടപ്ലാമറ്റം സഹകരണ ബാങ്ക് ജീവനക്കാരിയും കടപ്ലാമറ്റം കൂവെള്ളൂര്‍ക്കുന്ന കോളനിയിൽ അറയ്ക്കല്‍കുന്നേല്‍ കുഞ്ഞുമോള്‍ മാത്യു (42) ആണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്.

ഇവരെ വെട്ടി കൊലപ്പെടുത്തിയെന്നു സംശയിക്കുന്ന ഓട്ടോഡ്രൈവര്‍ സിബി മുഞ്ഞനാട്ടി(44)നെയാണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇരുവരും വിവാഹിതരാണെന്നാണ് പ്രാഥമിക വിവരം.സ്ഥലത്തെത്തി പരിശോധന നടത്തിയ കിടങ്ങൂര്‍ പോലീസ് ഇരുവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button