Latest NewsNewsInternational

2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്നടിഞ്ഞ നഗരം കണ്ടെത്തി

ലണ്ടന്‍: അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്നടിഞ്ഞ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഖലാത്ഗ ദര്‍ബന്ദ് എന്ന നഗരമാണ് കണ്ടെത്തിയത്.

ബിസി 331ല്‍ നിര്‍മിച്ചതെന്ന് കരുതുന്ന നഗരമാണ് ഖലാത്ഗ ദര്‍ബന്ദ്. നിലവില്‍ ഈ പ്രദേശം ഗോതമ്പ്, ബാര്‍ലി ധാന്യങ്ങള്‍ കൃഷി ചെയ്യുന്ന സ്ഥലമാണ്. സ്ഥലത്തിന്റെ വിവിധ തരത്തിലുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവിടെ മണ്ണിനടിയില്‍ വലിയ കെട്ടിടങ്ങള്‍ മറഞ്ഞുകിടക്കുന്നുണ്ടെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവിടെ നിന്ന് ഗ്രീക്ക്- റോമന്‍ ദേവതകളുടെ ശില്‍പങ്ങള്‍, കളിമണ്ണില്‍ ചുട്ടെടുത്ത മേച്ചിലോടുകള്‍ തുടങ്ങിയവ കണ്ടെടുത്തു.

ഇറാഖിലെ വടക്കന്‍ മേഖലയില്‍ നിന്നാണ് ഡ്രോണുകളുടെ സഹായത്തോടെ പുരാതന നഗരത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ബ്രിട്ടീഷ് മ്യൂസിയമാണ് ഗവേഷണം നടത്തിയത്.

shortlink

Post Your Comments


Back to top button