Latest NewsNewsInternational

പുനരധിവാസ കേന്ദ്രത്തില്‍ വെടിവെപ്പ്; 14 മരണം

മെക്സികോ സിറ്റി : മെകിസിക്കോയിലെ ചിഹ്വാഹ്വയില്‍ പുനരധിവാസ കേന്ദ്രത്തില്‍ ഉണ്ടായ വെടിവെപ്പില്‍ 14 പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് ഒരു സംഘം അതിക്രമിച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവസമയം പുനരധിവാസ കേന്ദ്രത്തില്‍ 25 പേര്‍ ഉണ്ടായിരുന്നു. പ്രദേശിക സമയം ചൊവ്വാഴ്ച രാത്രി 9.50 ഓടെ മയക്കുമരുന്നിന് അടിമകളായവരെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്. മയക്കുമരുന്ന് കടത്തുകാര്‍ തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button