Latest NewsIndiaNews

ബി.എസ്‌.എഫിന്റെ ‘ഓപ്പറേഷന്‍ അര്‍ജുനി’ല്‍ പൊറുതിമുട്ടി: വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കരഞ്ഞുവിളിച്ച് പാകിസ്ഥാന്‍

ന്യൂഡല്‍ഹിഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേനയുടെ ‘ഓപ്പറേഷന്‍ അര്‍ജുന്‍’ കൊണ്ട് പൊറുതിമുട്ടി പാക്കിസ്ഥാന്‍. ഒടുവില്‍ വെടി നിര്‍ത്തല്‍ കരാര്‍ പുനസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ഇന്ത്യയെ സമീപിച്ചിരിക്കുകയാണ്.

പാക്‌ റേഞ്ചര്‍മാരുടെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ മറുപടിയാണ്‌ “ഓപ്പറേഷന്‍ അര്‍ജുന്‍. ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം താമസിക്കുന്ന പാക് സെന്യത്തില്‍ നിന്ന് വിരമിച്ചവരും അല്ലാത്തവരുമായ സൈനികരുടെ വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നേരെ അക്രമം അഴിച്ചു വിടുകയാണ് ഇന്ത്യ ‘ഓപ്പറേഷന്‍ അര്‍ജുനി’ലൂടെ ചെയ്തത്. ഇന്ത്യ വിരുദ്ധ നീക്കത്തിനുള്ള ദൗത്യം ഏല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍ വിരമിച്ച സൈനികരെ അതിര്‍ത്തിപ്രദേശങ്ങളില്‍ താമസിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പോയിട്ട് എന്താണെന് നടക്കുന്നതെന്ന് മനസിലാക്കാന്‍ അവസരം പോലും നല്‍കാതെയായിരുന്നു ബി.എസ്.എഫിന്റെ ‘ഓപ്പറേഷന്‍ അര്‍ജുന്‍’. എവിടുന്ന്, എപ്പോ വെടി വരുമെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥ. ഇന്ത്യയുടെ ആക്രമണത്തില്‍ പാക് ഭാഗത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്.

സൈനിക പോസ്റ്റുകള്‍ കൂടാതെ ഗ്രാമീണര്‍ക്ക് നേരെയും പാക്‌ സൈന്യം ആക്രമണം അഴിച്ചുവിട്ടതോടെയാണ് ഇന്ത്യ കനത്ത തിരിച്ചടി നല്‍കാന്‍ ആരംഭിച്ചത്. എന്തായാലും ഒടുവില്‍ അതിന് ഫലം കണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം വെടി നിര്‍ത്തലിനുള്ള ആവശ്യവുമായി പാക്കിസ്ഥാന്‍ പഞ്ചാബ് ഡയറക്ടര്‍ ജനറല്‍ മേജര്‍ അസ്ഗര്‍ നവീത് ഹയാദ് ഖാന്‍ ബി.എസ്‌.എഫ് ഡയറക്ടര്‍ കെകെ ശര്‍മ്മയെ ബന്ധപ്പെട്ടു എന്നാണ് അറിയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button