Jobs & VacanciesLatest News

നെയ്‌വേലി ലിഗ്‌നൈറ്റ് ഐ.ടി.ഐക്കാരെ വിളിക്കുന്നു

നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഐ.ടി.ഐക്കാർക്ക് അപ്രന്റിസ് ആകാൻ അവസരം. ഫിറ്റര്‍ 73, ടര്‍ണര്‍ 24, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍) 83, ഇലക്ട്രീഷ്യന്‍ 77, വയര്‍മാന്‍ 63, മെക്കാനിക് (ഡീസല്‍) 17, മെക്കാനിക് (ട്രാക്ടര്‍) 21, കാര്‍പ്പെന്‍ഡര്‍ 4, പ്ലംബര്‍ 2, വെല്‍ഡര്‍ 55, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ 17, മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ (പതോളജി ആന്‍ഡ് റേഡിയോളജി) 17 തുടങ്ങിയ തസ്തികകളിലെ ഒഴിവുകളിലേക്കാണ്  അപേക്ഷ ക്ഷണിച്ചത്. 2017 ഒക്ടോബര്‍ ഒന്നിന് കുറഞ്ഞത് 14 വയസ് കഴിഞ്ഞവർക്കും അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.സി.വി.ടി/ ഡി.ജി.ഇ.ടി.). അല്ലെങ്കില്‍, ഹയര്‍ സെക്കന്‍ഡറി (10+2) ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ച ശേഷം അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ശമ്പളം: 7406 രൂപ

ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ദി ജനറൽ മാനേജർ,റിക്രൂട്ട്മെന്റ് സെൽ, എച്ച് ആർ ഡിപ്പാർട്മെന്റ് , എൻ.എൽ.സി ഇന്ത്യ ലിമിറ്റഡ്,ബ്ലോക്ക് – 1, നെയ്‌വേലി -607803(The General Manager, Recruitment Cell, H R Department, N L C India Limited, Block – 1, Neyveli – 607803)

ഓൺലൈൻ അപേക്ഷക്കും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക ;നെയ്‌വേലി ലിഗ്‌നൈറ്റ്

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 07.

അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റു രേഖകളും സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 12.

shortlink

Related Articles

Post Your Comments

Related Articles


Back to top button