KeralaLatest NewsNews

നടന്‍ ദിലീപിന്റെ റിമാന്റ് കാലാവധി ഇന്ന് പൂര്‍ത്തിയാകും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്റ് കാലാവധി ഇന്ന് പൂര്‍ത്തിയാകും. വീഡിയോ കോണ്‍ഫറന്‍സിംഗില്‍ കൂടി 14 ദിവസത്തേക്ക് കൂടി റിമാന്റ് പുതുക്കിയേക്കും. ദിലീപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. വിധി പറയാനായി മാറ്റി.

കേസില്‍ നിര്‍ണായക തെളിവായ ഫോണ്‍ എവിടെയെന്നു കോടതി ചോദിച്ചു. ഇതു തന്നെയാണ് അന്വേഷണസംഘം നേരിടുന്ന പ്രധാന ചോദ്യമെന്നും ഫോണ്‍ കണ്ടെത്താനായിട്ടില്ലെന്നും പ്രോസിക്യൂഷനും പറഞ്ഞു. ഹൈക്കോടതിയില്‍ ദിലീപിന്റെ മൂന്നാമത്തെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് സുനില്‍ തോമസ് പരിഗണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button