KeralaLatest NewsNews

പാട്ട് പാടി സദസ്സിനെ കയ്യിലെടുത്ത് വി.എസ്

തിരുവനന്തപുരം: പാട്ട് പാടി സദസ്സിനെ കയ്യിലെടുത്ത് മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദൻ. വിഎസിന്റെ ഗാനാലാപനം ജി.ദേവരാജന്റെ പേരിലുള്ള ശക്തിഗാഥ പുരസ്കാരം സമ്മാനിക്കുന്നതിനിടെയായിരുന്നു. വിഎസ് പാടിയത് ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി..’ എന്ന ഹിറ്റ് പ്രണയ ഗാനമായിരുന്നു. ഗായകൻ പി.ജയചന്ദ്രനും വേദിയിലുണ്ടായിരുന്നു.

ദേവരാജന്റെയും ജയചന്ദ്രന്റെയും സംഗീത സംഭാവനകളേക്കുറിച്ച് എഴുതി തയാറാക്കിയ പ്രസഗം നടത്തുകയായിരുന്നു വിഎസ്. അങ്ങനെ പ്രസംഗിച്ച് വരുമ്പോഴാണ് പാട്ടിനെക്കുറിച്ച് പാടിത്തന്നെ പറയാമെന്ന് കരുതിയത്. വിഎസിന്റെ പാട്ടിനെ കയ്യടിയോടെ ഗായകൻ ജയചന്ദ്രനും തിരുവനന്തപുരം വിജെടി ഹാളിലെ സാംസ്കാരിക സദസും സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button