Latest NewsInternational

പള്ളിക്ക് സമീപം സ്ഫോടനം ; നാലുപേർ കൊല്ലപ്പെട്ടു

കാബൂൾ: പള്ളിക്കു സമീപം ചാവേർ സ്ഫോടനം നാലുപേർ കൊല്ലപ്പെട്ടു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഷിയാ പള്ളിക്കു സമീപമുണ്ടായ ചാവേർ സ്ഫോടനത്തിലാണ്‌ നാല് പേർ കൊല്ലപ്പെട്ടത്. 20 പേർക്കു പരിക്കേറ്റു.  വെള്ളിയാഴ്ച പ്രാർഥന നടന്നുകൊണ്ടിരിക്കേയാണ് ആക്രമണം ഉണ്ടായത്. ആശൂറ ആഘോഷങ്ങളോട് അനുബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ജാഗ്രതാ നിർദേശവും നൽകിയിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ബൂളിലെ ഷിയാ പള്ളിക്കു നേരെ ഓഗസ്റ്റിൽ ഭീകരർ നടത്തിയ ആക്രണത്തിൽ 20 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തു. കൂടാതെ കഴിഞ്ഞ ദിവസം യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് കാബൂളിൽ എത്തിയതിനു പിന്നാലെ ബൂളിലെ വിമാനത്താവളത്തിനു നേരെ താലിബാൻ ഭീകരർ റോക്കറ്റ് ആക്രമണം നടത്തിയിയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button