Latest NewsNewsIndia

മലയാളി യുവതി കൂട്ടമാനഭംഗത്തിനിരയായി

ജയ്പുര്‍: 23 അംഗ സംഘത്തിന്റെ കൂട്ടമാനഭംഗത്തിന് മലയാളി യുവതി ഇരയായി. രാജസ്ഥാനിലാണ് സംഭവം. വളക്കച്ചവടവുമായി രാജസ്ഥാനിലെത്തിയാണ് യുവതി. രണ്ടുവര്‍ഷം മുന്‍പ് അവിടെ സ്വന്തമായി സ്ഥലം വാങ്ങുകയും ചെയ്തു.

28 വയസുമാത്രമാണ് യുവതിക്ക്് പ്രായം. സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റിലായി. കഴിഞ്ഞ 25നാണ് സംഭവം നടന്നത്. യുവതി വാഹനം കാത്തുനില്‍ക്കുമ്പോള്‍ രണ്ടംഗ സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഖനികള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കാണ് യുവതിയെകൊണ്ടുപോയത്. മണിക്കൂറുകളോളം പീഡിപ്പിച്ചശേഷം മറ്റ് ആറ് പേരെയും വിളിച്ചുവരുത്തി. ഇവര്‍ പലാനാ എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെയും പീഡനം നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button