Latest NewsKeralaNews

പള്ളി ഇമാമിനു നേരെ ആക്രമണം; അന്വേഷണം ആരംഭിച്ചു

മംഗളൂരു: നിസ്കാരത്തിനു ശേഷം പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പള്ളി ഇമാമിനു നേരെ ആക്രമണം. ടിപ്പു സുല്‍ത്താന്‍ പള്ളിയിലെ ഷക്കീബ് സലീം ഉമരി (32)ക്കാണ് അജ്ഞാത സംഘത്തിന്റെ മര്‍ദനമേറ്റത്. പരിക്കേറ്റ ഇയാളെ വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവം നടന്നത് വെള്ളിയാഴ്ച രാത്രി കുദ്രോളിയില്‍ വെച്ചാണ്. ഇയാള്‍ ഇഷാ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് ഓംനി വാനിലെത്തിയ സംഘംഅദ്ദേഹത്തെ ബൈക്ക് തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു.

നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും അക്രമി സംഘത്തെ പിടികൂടാന്‍ കഴിഞ്ഞില്ല. അക്രമിസംഘത്തിലുണ്ടായിരുന്നത് നാലു പേരാണ് . സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button