Latest NewsNewsIndia

ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരുന്ന കാര്യത്തില്‍ സുപ്രധാന തീരുമാനം

ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരാന്‍ തീരുമാനിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. ഡല്‍ഹിയിലാണ് കൂടിക്കാഴ്ച്ച നടന്നത്. തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷായുടെ ക്ഷണപ്രകാരമാണ് ഡല്‍ഹിയില്‍ എത്തിയത്. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കു വേണ്ടി ബിഡിജെഎസ് പ്രവര്‍ത്തിക്കും. ബിഡിജെഎസ് ഉന്നിയിച്ച പല ആവശ്യങ്ങളും അംഗീകരിച്ചതായാണ് സൂചന. എല്ലാ ആവശ്യങ്ങളിലും മൂന്നാഴ്ച്ചയ്ക്കം തീരുമാനം ഉണ്ടാകുമെന്നു അമിത് ഷാ ഉറപ്പു നല്‍കിയതായി തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി ബിജെപിയുമായി ബിഡിജെഎസ് ഭിന്നതയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ബിഡിജെഎസ് നേതാവ് വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button