Latest NewsNewsIndia

വ​നി​താ കോ​ണ്‍​സ്റ്റ​ബിളിനെ പീഡിപ്പിച്ച മു​ൻ മ​ന്ത്രി​ക്കെ​തി​രേ കേ​സ്

മൊ​ഹാ​ലി: യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മു​ൻ മ​ന്ത്രി​ക്കെ​തി​രേ കേ​സ് രജിസ്റ്റർ ചെയ്തു. വ​നി​താ കോ​ണ്‍​സ്റ്റ​ബിളാണ് മു​ൻ മ​ന്ത്രി​ക്കെ​തി​രേ പരാതി നൽകിയത്. മു​ൻ കൃ​ഷി​മ​ന്ത്രി​യും ശി​രോ​മ​ണി അ​കാ​ലി​ദ​ളി​ന്‍റെ മു​തി​ർ​ന്ന നേ​താ​വു​മാ​യ സു​ച്ചാ​സിം​ഗ് ല​ഗായെ്ക്കതിരെയാണു പീഡിപ്പിച്ചതായാണ് പരാതി. പരാതിക്ക് ഒപ്പം പീഡനത്തിന്‍റെ ദൃ​ശ്യ​ങ്ങ​ളും പരാതിക്കാരി പോലീസിനു നൽകിയിട്ടുണ്ട്. പെ​ൻ​ഡ്രൈ​വിലാണ് പരാതിക്കാരി പീഡന ദൃശ്യങ്ങൾ കെെമാറിയത്. 20 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ളവയാണ് ദൃ​ശ്യ​ങ്ങൾ.​

സംഭവത്തിൽ പോലീസ് നടത്തിയ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി​യി​ൽ ക​ഴമ്പുണ്ടെന്നു കണ്ടെത്തി. ഇതിനെ തുടർന്നാണ് സു​ച്ചാ​സിം​ഗ് ല​ഗായെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. എ​ട്ടു വ​ർ​ഷ​മാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഭ​ർ​ത്താ​വ് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനം തേടിയാണ് യുവതി മന്ത്രിയെ കണ്ടത്. ഇതിനു ശേഷമാണ് ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ കൂ​ടി​യാ​യ യു​വ​തിയെ മന്ത്രി പീഡിപ്പിക്കാൻ ആരംഭിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button