KeralaLatest NewsNews

കൊല്ലപ്പെട്ട റിയല്‍എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ മകന്റെ വെളിപ്പെടുത്തല്‍ : കൊലപാതകത്തില്‍ വഴിത്തിരിവ്

 

തൃശ്ശൂര്‍: കൊല്ലപ്പെട്ട റിയല്‍എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ മകന്റെ വെളിപ്പെടുത്തല്‍ കേസില്‍ ഏറെ നിര്‍ണായക ഘടകമാകുന്നു. ചാലക്കുടിയില്‍ കൊല്ലപ്പെട്ട വസ്തു ബ്രോക്കര്‍ രാജീവിന്റെ മകന്‍ അഡ്വ.ഉദയഭാനുവിനും ജോണിക്കുമെതിരെ രംഗത്ത്. തനിക്കും, പിതാവിനും ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണി ഉണ്ടായിരുന്നതായും, ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന പ്രതി ചക്കര ജോണിയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും മകന്‍ അഖില്‍ ആരോപണം ഉയര്‍ത്തി.

ക്വട്ടേഷന്‍ നല്‍കിയത് പ്രമുഖ അഭിഭാഷകന്‍ ഉദയഭാനുവിന്റെ അറിവോടെയാണെന്നും അഖില്‍ പറയുന്നു. പ്രമുഖ അഭിഭാഷകന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി രാജീവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ട രാജീവും, ഉദയഭാനുവും തമ്മില്‍ കോടികളുടെ ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും, ഈ രേഖകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും മകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ചക്കര ജോണിയുടെ അനധികൃത സ്വത്തുക്കളും രാജീവിന്റെ പക്കല്‍ ഉണ്ടായിരുന്നുവെന്നും ഇതിന്റെ രേഖകള്‍ ഉദയഭാനുവിനും നല്‍കിയതായി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button