KeralaLatest NewsNews

ഫിറോസിന്റെ മരണത്തിന് ഇടയാക്കിയ വാഹനം കണ്ടെത്തി

നിലമ്പൂർ•നിലമ്പൂർ, ജനതപ്പടിയിൽ വെച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചെറുവത്ത്ക്കുന്നിൽ താമസിക്കുന്ന കളത്തിങ്ങതൊടി ഫിറോസിനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ ഗുഡ്സ് ഓട്ടോറിക്ഷ എടക്കരയിൽ വെച്ച് നിലമ്പൂർ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം കണ്ടെത്തി. ഗുഡ്സ് ഓട്ടോ ഡ്രൈവർ എടക്കര കാരപ്പുറം കൽക്കുളം സ്വദേശി അബ്ദുള്ള എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം തിരിച്ചറിയാതിരിക്കുവാൻ നീല കളർ മാറ്റി പച്ച കളർ അടിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണ എം. ഇ.എസ്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ‌ അത്യാഹിത ‌വിഭാഗത്തിൽ പ്രവേശിപ്പിച്ച ഫിറോസ് അഞ്ചാം ദിവസം മരണമടഞ്ഞു. ഫിറോസിനെ ഇടിച്ച് തെറിപ്പിച്ച്‌ കടന്ന് കളഞ്ഞ വാഹനം കണ്ടെത്തിയ നിലമ്പൂർ പോലീസിന് നാട്ടുകാരുടെ അഭിനന്ദന പ്രവാഹമാണ്.

-റിയാസ് കരുളായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button