Latest NewsNewsInternational

വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

ലോറെന്‍സ്: യുഎസിലെ കന്‍സസില്‍ വെടിവയ്പ്പ്. ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പുലര്‍ച്ചെ 1.45നാണ് വെടിവയ്പുണ്ടായത്. 22 ഉം,20ഉം,24ഉം വയസുള്ളവരാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ പോലീസ് ആസ്ഥാനത്തിന് സമീപമുള്ള തിരക്കേറിയ റെസ്റ്ററന്റ് മേഖലയിലാണ് അക്രമം നടന്നത്.

ഒരുകൂട്ടം ആളുകള്‍ക്കിടയിലുണ്ടായ തര്‍ക്കം വെടിവയ്പായി മാറുകയായിരുന്നു. 20 ഓളം വെടിയൊച്ച കേട്ടതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉദ്ദേശ്യം മനസ്സിലായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button