Latest NewsKeralaNews

പിണറായിയുടെയും കോടിയേരിയുടെയും നാട്ടിലൂടെ ഇന്ന് അമിത്ഷായും കുമ്മനവും : സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കടകളടച്ച്‌ പിണറായി വിജയന്റെ പോസ്റ്ററുകൾ

കണ്ണൂര്‍: കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് കടന്നുപോകുന്നത മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും നാട്ടിലൂടെ. മമ്പറം മുതല്‍ തലശേരി വരെയാണ് ഇന്നു പദയാത്ര. രാവിലെ 10നു മമ്പറം ടൗണില്‍നിന്നാരംഭിക്കുന്ന ജാഥയില്‍ അമിത് ഷാ അണിചേരും. തലശേി പുതിയ ബസ് സ്റ്റാന്‍ഡില്‍ െവെകിട്ട് അഞ്ചിന് അദ്ദേഹം പൊതുയോഗത്തില്‍ പ്രസംഗിക്കും. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം പിണറായി വിജയനാണെന്ന് പേരെടുത്തു പറഞ്ഞായിരുന്നു ജനരക്ഷാ യാത്ര ഉദ്ഘാടന വേദിയില്‍ അമിത് ഷാ വിമര്‍ശിച്ചത്.

“കമ്മ്യൂണിസ്റ്റുകള്‍ ഭരണത്തിലിരിക്കുന്ന ത്രിപുരയും കേരളവും മുന്‍പ് ഭരിച്ച ബംഗാളും രാഷ്ട്രീയ കൊലപാതകങ്ങള്‍ പതിവായി നടക്കുന്ന സ്ഥലങ്ങളാണ്.
പതിമൂന്നു സംസ്ഥാനങ്ങള്‍ ബിജെപി ഒറ്റയ്ക്കും നാലെണ്ണം ഘടകകക്ഷികളോടൊത്തും ഭരിക്കുന്നുണ്ട്. ആ സര്‍ക്കാരുകളൊന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നില്ല. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപി” അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്ര പിണറായി വഴി കടന്നുപോകുന്ന ഇന്നു പിണറായി ഓലയമ്പലത്തു സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കടകളടച്ച്‌ ഹര്‍ത്താല്‍ ആചരിക്കും.

അടച്ച കടകള്‍ക്കു മുന്നില്‍ സ്ഥാപിക്കാന്‍ വികസനനായകന്‍ പിണറായി എെന്നഴുതിയ പിണറായി വിജയന്റെ ഫോട്ടോ ആലേഖനം ചെയ്ത പോസ്റ്ററും നല്‍കിയിട്ടുണ്ട്. സംഘര്‍ഷം ഒഴിവാക്കാന്‍ എങ്ങും പൊലീസ് ബന്തവസ് ആണ് ഉള്ളത്. കേരള രക്ഷായാത്രയുടെ കടിഞ്ഞാണ്‍ കൈയിലേന്തിയിരിക്കുന്നത് ബിജെപി ദേശീയ നേതൃത്വം തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. സി.പി.എം. ശക്തികേന്ദ്രങ്ങളില്‍ പോലും അണികള്‍ക്ക് സുരക്ഷിതബോധം നല്‍കാനും നേതൃത്വം കൂടെയുണ്ടെന്നു ബോധ്യപ്പെടുത്താനും യാത്രയുടെ ആദ്യം ദിനംതന്നെ കഴിഞ്ഞെന്നു ബിജെപി. വിലയിരുത്തുന്നു.

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ പ്രതിഷേധമായി സംഘടിപ്പിക്കുന്ന ജനരക്ഷായാത്ര കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന്റെ പ്രധാന ശക്തികേന്ദ്രങ്ങളിലൂടെയെല്ലാം സഞ്ചരിക്കും. ഉദ്ഘാടന ദിനത്തിലും സമാപന ദിനത്തിനും പുറമേ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു മുന്നിലൂടെ കടന്നുപോകുമ്പോഴും അമിത് ഷായുടെ സാന്നിധ്യമുണ്ടാകും. മറ്റു ജില്ലകളില്‍ ഓരോ ദിവസമാണു പരിപാടിയെങ്കില്‍ കണ്ണൂരില്‍ അത് നാലു ദിവസമാണ്. അതിലെല്ലാം ദേശീയ നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും അകമ്പടിയുണ്ടാകും.
ശക്തികേന്ദ്രങ്ങളായ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തെത്തിക്കുന്ന ജനപ്രതിനിധികള്‍ അടക്കമുള്ള സംഘങ്ങളും യാത്രയില്‍ മാറി മാറി അണിചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button