Latest NewsKeralaNews

കോളേജിൽ കെ‌എസ്‌യുവിന്റെ യൂണിറ്റിടാൻ ശ്രമിച്ച വിദ്യാർത്ഥിനിക്ക് എസ് എഫ് ഐ പ്രവർത്തകരുടെ മർദ്ദനം

ആലപ്പുഴ : കോളേജിൽ കെ‌എസ്‌യുവിന്റെ യൂണിറ്റിടാൻ ശ്രമിച്ചെന്നാരോപിച്ച് എസ്‌എഫ്‌ഐക്കാർ വിദ്യാർത്ഥിനിയെ മർദ്ദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. ആലപ്പുഴ എസ് ഡി കോളേജിൽ ആണ് എസ് എഫ് ഐ പ്രവർത്തകരുടെ ഗുണ്ടാ വിളയാട്ടം. ആലപ്പുഴ പുന്നപ്ര സ്വദേശിനി മീനു ബിജുവിനെയാണ് ഇവർ ആക്രമിച്ചത്. മീനുവിന്റെ തലയടിച്ചു പൊട്ടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു.

അക്രമത്തില്‍ ഗുരുതര പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കമ്പി വടി ഉപയോഗിച്ച് തലയ്ക്ക് അടിച്ചെന്നും എസ്.എഫ്.ഐ നേതാക്കൾ വസ്ത്രം വലിച്ചുകീറിയെന്നും ഇവർ പറഞ്ഞു. എസ്.ഡി. കോളജിലെ എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലാണ് തന്നെ മർദ്ദിച്ചതെന്ന് മീനു മൊഴി നൽകി. ആലപ്പുഴ റയിൽവേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് എസ്‌എഫ്‌ഐ- ഡി‌വൈ‌എഫ്‌ഐ ഗുണ്ടാസംഘം മീനുവിനെ മർദ്ദിച്ചത്.

മർദ്ദനത്തിൽ മീനുവിന്‍റെ ചെവിയുടെ പിൻഭാഗത്തെ എല്ലിന് പൊട്ടലുണ്ട്. കാലുകളിലും ശരീരത്തും മർദ്ദനത്തിൽ പരിക്കേറ്റു. എസ് ഡി കോളേജിലെ കെ‌എസ്‌യു യൂണിറ്റ് പ്രസിഡന്റിന് മർദ്ദനമേറ്റതിനെ തുടർന്നുള്ള പ്രതിഷേധ പ്രകടനം കഴിഞ്ഞു വരുമ്പോൾ ആണ് മീനുവിനെ നാല് ബൈക്കുകളിലെത്തിയ ഗുണ്ടാസംഘം മീനുവിനെ ആക്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button