KeralaLatest NewsNews

ദിലീപിനേയും കാവ്യയേയും സംബന്ധിച്ച് ജോത്സ്യന്റെ പുതിയ പ്രവചനം : രാമലീല സൂപ്പര്‍ഹിറ്റാകുമെന്ന് പ്രവചിച്ച ജോത്സ്യന്റതാണ് പുതിയ പ്രവചനം

 

തിരുവനന്തപുരം: ദിലീപിനേയും കാവ്യയേയും സംബന്ധിച്ച് ജോത്സ്യന്റെ പുതിയ പ്രവചനം . രാമലീല സൂപ്പര്‍ഹിറ്റാകുമെന്ന് പ്രവചിച്ച ജോത്സ്യന്റതാണ് പുതിയ പ്രവചനം.

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ നടന്‍ ദിലീപിനും ഭാര്യ കാവ്യാ മാധവനും കഷ്ടകാലം മാറിയിട്ടില്ലെന്ന് ജോത്സ്യന്റെ പ്രവചനം. ദിലീപിന്റെ രാമലീല ഹിറ്റാകുമെന്നും അദ്ദേഹത്തിന് ജാമ്യം ലഭിക്കുമെന്നും പ്രവചനം നടത്തിയ അതേ ജോത്സ്യനാണ് ഇപ്പോള്‍ മറ്റൊരു പ്രവചനവുമായി രംഗത്തെത്തിയത്. ഇതനുസരിച്ച് ഈ മാസം കഴിഞ്ഞാല്‍ പിന്നെ ദിലീപിന് വീണ്ടും കഷ്ടകാലം ആരംഭിക്കും. കൂടെ നില്‍ക്കുന്ന ചിലര്‍ തന്നെ താരത്തിനെ ചതിക്കും. സുഹൃത് ബന്ധം നടിച്ച് കൂടെക്കൂടുന്ന ചിലരായിരിക്കും താരത്തിന് പണിയാവുക. ഇക്കാര്യം ഒടുവില്‍ മാത്രമേ ദിലീപിന് മനസിലാകൂ എന്നും ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ദിലീപിന് ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന ജയില്‍ വാസത്തിനുള്ള സാദ്ധ്യതയുണ്ടെന്ന് പ്രവചനം പറയുന്നു. എത്ര ശ്രമിച്ചാലും തടയാന്‍ കഴിയാത്ത ഇതില്‍ നിന്നും പലപ്പോഴും രക്ഷപ്പെടുമെന്ന് തോന്നുമെങ്കിലും നിരാശമാത്രമായിരിക്കും ഫലം. താരം ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ വാസ്തുപരമായ ചില ദോഷങ്ങളും ശാപങ്ങളും കാരണമാണ് ഇതുസംഭവിക്കുക. ഈ ദോഷങ്ങള്‍ കുടുംബാംഗങ്ങളെ മുഴുവന്‍ ബാധിക്കുമെന്നും ജോത്സ്യന്‍ പ്രവചിക്കുന്നു.

ഈ ജോത്സ്യന്റെ മുന്‍കാല പ്രവചനങ്ങളും ദിലീപിന്റെ കാര്യത്തില്‍ കിറുകൃത്യമായിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സൂപ്പര്‍ താരങ്ങള്‍ മലയാള സിനിമ അടക്കിവാണ സമയത്ത് ദിലീപ് സൂപ്പര്‍ സ്റ്റാര്‍ ആകും എന്ന് പ്രവചിച്ച അതേ ജോത്സ്യനാണ് ഈ പ്രവചനവും നടത്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വാര്‍ത്ത. 2000ലായിരുന്നു ദിലീപ് സൂപ്പര്‍സ്റ്റാര്‍ ആകുമെന്നു ജോത്സ്യന്‍ പ്രവചിച്ചത്. മീശമാധവന്‍ സൂപ്പര്‍ഹിറ്റ് ആയതോടെ ഇത് യാഥാര്‍ത്ഥ്യമായി. ദിലീപിന്റെ ഉയര്‍ച്ചകള്‍ മാത്രമല്ല വീഴ്ചകളും ജോത്സ്യന്‍ പ്രവചിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ജോത്സ്യന്‍ ദിലീപിന്റെ കുടുംബത്തിന്റെ വിശ്വസ്തനാവുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button