Latest NewsNewsIndia

കാലാവസ്ഥാ വ്യതിയാനം: ഏഷ്യയുടെ ‘ജല ടവറുകള്‍’ ഇടിഞ്ഞു താഴുമ്പോൾ കുടി വെള്ളം കിട്ടാഖനി ആയേക്കും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ഏഷ്യയുടെ ‘ജല ടവറുകള്‍’ ഇടിഞ്ഞു താഴുമ്പോൾ കുടി വെള്ളം കിട്ടാഖനി ആയേക്കുമെന്ന് റിപ്പോർട്ട്. 2050 ആകുന്നതോടെ കുടിവെള്ളത്തിന് കടുത്ത പ്രതിസന്ധി ഉടലെടുക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ മുസോറി, ദേവ്പ്രയാഗ്, സിംഗ്താം, കാലിംപോംഗ്, പാകിസ്ഥാനിലെ ഹവേലിയന്‍, മൂറീ, നേപ്പാളിലെ ദമൗലി, താന്‍സെന്‍ എന്നിവിടങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. നിലവിലെ ട്രെന്‍ഡ് അനുസരിച്ചാണെങ്കില്‍ 2050 ആകുന്നതോടെ ഈ വ്യത്യാസം ഇരട്ടിയാകുമെന്ന് വാട്ടര്‍ പോളിസി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

20% മുതല്‍ 70% വരെയാണ് സര്‍വ്വെ നടത്തിയ പട്ടണങ്ങളിലെ ഡിമാന്‍ഡ്‌സപ്ലൈ വ്യത്യാസം. മുസോറിയില്‍ പ്രതിദിനം 9.1 മില്ല്യണ്‍ ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യപ്പെടുന്നത്. എന്നാല്‍ ടൂറിസ്റ്റ് സീസണ്‍ ആകുമ്പോള്‍ ഇത് 14.4 മില്ല്യണ്‍ ലിറ്ററായി ഉയരും. മുസോറിയിലെ പ്രാദേശിക ആവശ്യം 6.9 മില്ല്യണ്‍ ലിറ്ററാണ്. ദൈനംദിന ആവശ്യങ്ങള്‍ക്ക് മുസോറിയും, ദേവപ്രയാഗും മുനിസിപ്പല്‍ ജലവിതരണത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ദേവപ്രയാഗില്‍ 44% വീടുകളും ഗംഗയില്‍ നിന്നും വെള്ളം എടുക്കുന്നു.

ALSO READ: പൗരത്വ നിയമ ഭേദഗതി പൗരത്വം ആഗ്രഹിക്കുന്നവര്‍ക്ക് വേഗത്തില്‍ ലഭ്യാമാക്കാന്‍ സഹായിക്കുന്നു; ഒരു മുസ്ലിം എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷിതത്വം അനുഭവിക്കുന്നത് ഇന്ത്യയിലാണ്;- സംഗീതജ്ഞൻ അദ്‌നാന്‍ സാമി

വെള്ളത്തിന്റെ ആവശ്യം ഉയരുന്നതും ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നത് ടൂറിസം സീസണ്‍ കടന്നു വരുമ്പോഴാണ്. ടൂറിസ്റ്റുകള്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഒഴുകിയെത്തുമ്പോള്‍ പ്രദേശവാസികളുടെ വീടുകളിലെ ടാപ്പുകളില്‍ ഒരു തുള്ളി വെള്ളം വരാത്ത അവസ്ഥയുണ്ട്. നിലവില്‍ ടൂറിസം സീസണില്‍ മാത്രമുള്ള അവസ്ഥ ഹിമാലയന്‍ പട്ടണങ്ങളില്‍ പതിവ് കാര്യമായി മാറുന്ന അവസ്ഥ വിദൂരമല്ലെന്ന് പഠനം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button