KeralaLatest NewsNews

നോട്ടു നിരോധനത്തിനു ശേഷം കേരളത്തിലെ ബാങ്ക് നിക്ഷേപത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

തിരുവനന്തപുരം: നോട്ടു നിരോധനത്തിനു ശേഷം കേരളത്തിലെ ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധന. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരമാര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 8 നായിരുന്നു നോട്ടു നിരോധനം. അന്നു മുതല്‍ സംസ്ഥാനത്തെ വാണിജ്യബാങ്കുകളില്‍ ജൂണ്‍ വരെയുള്ള നിക്ഷേപത്തിന്റെ കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഈ കാലയാളവില്‍ മാത്രം 4.15 ലക്ഷം കോടിരൂപയാണ് സംസ്ഥാനത്തെ വാണിജ്യബാങ്കുകളില്‍ നിക്ഷേപമായി എത്തിയത്.

2016 ജൂണ്‍ മുതല്‍ 2017 ജൂണ്‍ വരെയുള്ള ഒരുവര്‍ഷത്തിനിടെ നിക്ഷേപത്തിന്റെ ശതമാനത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 12 ശതമാനമാണ് ഈ വളര്‍ച്ച. ഇതിനു പുറമെ സഹകരണബാങ്കുകളിലെ വായ്പാ-നിക്ഷേപ അനുപാതം വര്‍ധിച്ചിട്ടുണ്ട്.

സംസ്ഥാനത്തിനകത്തു നിന്നുള്ള നിക്ഷേപത്തില്‍ 15 ശതമാനം വളര്‍ച്ചയാണ് നിരോധിച്ച നോട്ടുകള്‍ തിരിച്ചെടുക്കുന്ന പ്രക്രിയയുടെ ഭാഗമായി രേഖപ്പെടുത്തിയത്. പക്ഷേ പ്രവാസി നിക്ഷേപം ഈ ഒരു വര്‍ഷത്തിനിടെ എട്ടുശതമാനമാണ് വര്‍ധിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button