KeralaLatest NewsNews

സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ സി.പി.എം സം​സ്ഥാ​ന സെ​​ക്രട്ടേറി​യ​റ്റ്​ ​ഇ​ന്ന് ചേരും

തി​രു​വ​ന​ന്ത​പു​രം: സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ സി.പി.എം സം​സ്ഥാ​ന സെ​​ക്രട്ടേറി​യ​റ്റ്​ ​ഇ​ന്ന് ചേരും. സംസ്ഥാനത്തിനും പാ​ര്‍​ട്ടിക്കും എതിരെ സം​ഘ്​​പ​രി​വാ​ര്‍ ന​ട​ത്തു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളെ അതിജീവിക്കാനായിട്ടാണ് ഇന്നു സം​സ്ഥാ​ന സെ​​ക്രട്ടേറി​യ​റ്റ്​ ചേരുന്നത്. ഇ​ന്ന്​ കോ​ഴി​ക്കോ​ട്ട് വച്ചാണ് സി.പി.എം സം​സ്ഥാ​ന സെ​​ക്രട്ടേറി​യ​റ്റ്​ നടക്കുന്നത്. വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെടുപ്പ് അവസാനിച്ച ശേഷം ഇതിനുള്ള നീക്കം ശക്തമാക്കുന്നത് പാർട്ടി പരിഗണിക്കും. ശക്തമായ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നാ​ണ്​ നീക്കം.

ഇതിനു പുറമെ വേ​ങ്ങ​ര​യി​ലെ ഉപതെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം, ​പാർട്ടി കോ​ണ്‍​ഗ്ര​സി​ല്‍ അ​വ​ത​രി​പ്പി​ക്കേ​ണ്ട ന​യ​രേ​ഖ, കോ​ണ്‍​ഗ്ര​സു​മാ​യി ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള ബ​ന്ധം സം​ബ​ന്ധി​ച്ച പി.​ബി നി​ല​പാ​ട്​ എന്നിവയും ചർച്ച ചെയ്യും. പക്ഷേ യോഗത്തിലെ മുഖ്യവിഷയം സം​ഘ്​​പ​രി​വാറിന്റെ നു​ണ​പ്ര​ചാ​ര​ണമാണ്.

ആ​ര്‍.​എ​സ്.​എ​സ്​ നേ​താ​വ്​ മോ​ഹ​ന്‍ ഭാ​ഗ​വ​ത്, അ​മി​ത്​​ഷാ, ഉ​ത്ത​ര്‍​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്​ എ​ന്നി​വ​ര്‍ കേ​ര​ള​ത്തി​നെ​തി​രെ​ രൂക്ഷമായ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ നടത്തിയിരുന്നു. ഇതിനു എതിരെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​നും ശക്തമായ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ നടത്തിയെന്നാണ് പൊതുവിൽ പാർട്ടി വിലയിരുത്തുന്നത്.

shortlink

Post Your Comments


Back to top button