Latest NewsNewsIndia

ഇന്ത്യക്കൊപ്പം പാക്ക് ഭീകരതയ്ക്കെതിരെ പോരാടും; യൂറോപ്യന്‍ യൂണിയന്‍

ന്യൂഡല്‍ഹി : ഇന്ത്യക്കൊപ്പം ലഷ്കര്‍ ഇ തോയ്ബ , ജെയ്ഷ് ഇ മൊഹമ്മദ് തുടങ്ങിയ പാക്ക് ഭീകരസംഘടനകള്‍ക്കെതിരെ പോരാടാന്‍ നില്‍ക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍. പാക്കിസ്ഥാനെതിരെയുള്ള മറ്റൊരു നീക്കം ഇതിലൂടെ നയതന്ത്ര തലത്തില്‍ വിജയത്തിലെത്തിച്ചിരിക്കുകയാണ് ഇന്ത്യ.

യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയില്‍ വിവിധ ഭീകരാക്രമണ കേസില്‍ പ്രതികളായ സഖി ഉര്‍ റഹ്മാന്‍ ലഖ്വി , ഹാഫിസ് സയിദ്, ദാവൂദ് ഇബ്രാഹിം തുടങ്ങിയ ആഗോള ഭീകരര്‍ക്കെതിരെ ഇന്ത്യക്കൊപ്പം പ്രവര്‍ത്തിക്കും. മാത്രമല്ല ഹിസ്ബുള്‍ മുജാഹിദ്ദീന്‍ , ഇസ്ളാമിക് സ്റ്റേറ്റ് , അല്‍ ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരേയും സഹകരണം ഉണ്ടാകും.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭീകരതക്കെതിരെ സുരക്ഷ വിഷയത്തില്‍ സഹകരണം ശക്തമാക്കുമെന്ന് പ്രസ്താവിച്ചു. സംയുക്ത പ്രസ്താവന ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള പതിനാലാമത് ഉച്ചകോടിക്ക് ശേഷമായിരുന്നു.

ഇരുകൂട്ടരും മതമൗലികവാദത്തിനെതിരേയും സൈബര്‍ ശൃംഖല വഴിയുള്ള തീവ്രവാദ പ്രചാരണത്തിനെതിരേയും ആയുധക്കടത്തിനെതിരേയും യോജിച്ച്‌ പ്രവര്‍ത്തിക്കും . യൂറോപ്യന്‍ യൂണിയനിലേക്കാണ് ഇന്ത്യയുടെ നല്ലൊരു ശതമാനം കയറ്റുമതിയും. വ്യാപാര രംഗത്ത് ഇന്ത്യയുടെ അടുത്ത പങ്കാളികൂടിയാണ് യൂറോപ്യന്‍ യൂണിയന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button