Latest NewsGulf

സൗദിയിൽ ഐഎസ് ഭീകരരെ വധിച്ചു

റിയാദ് ; സൗദിയിൽ ഐഎസ് ഭീകരരെ വധിച്ചു. ഭീകരാക്രമണത്തിനു പദ്ധതിയിട്ട രണ്ട് ഐഎസ് തീവ്രവാദികളെയാണ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. ഇവരുടെ ചാവേര്‍ ആക്രമണ പദ്ധതി തകര്‍ത്തതായും അഞ്ചു ഭീകരരെ അറസ്റ്റ് ചെയ്തതായും സുരക്ഷാ സേന അറിയിച്ചു ഒട്ടേറെ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. റിയാദിന്റെ പടിഞ്ഞാറന്‍ നഗരമായ അല്‍ നമാറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ത്ത ഒരു ഭീകരൻ പ്രത്യാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

കിഴക്കന്‍ റിയാദിലെ അല്‍–റിമാല്‍ സ്ട്രീറ്റില്‍ സുരക്ഷാ സേന റെയ്ഡിന് എത്തിയപ്പോള്‍ ആക്രമണത്തിനു ശ്രമിച്ച ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബുകളും മറ്റു സ്ഫോടക വസ്തുക്കളും നിര്‍മിക്കുന്ന കേന്ദ്രവും കത്തി നശിച്ചു. അതെ സമയം തെക്കന്‍ റിയാദിന്റെ പ്രാന്തപ്രദേശമായ അല്‍ ഗനാമിയയിലും റെയ്ഡ് നടന്നു. അല്‍ ഗനാമിയ ആണ് ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നതെന്ന് സുരക്ഷാ വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button