Latest NewsNewsIndia

പിറന്നാള്‍ നിറവില്‍ വ്യോമസേന

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാന താരകമായ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്നു പിറന്നാള്‍. 85 വര്‍ഷം മുമ്പാണ് ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി രൂപീകരിച്ചത്. സേനയുടെ 85-ാം വാര്‍ഷികം വിപുലമായ രീതിയില്‍ ആഘോഷിച്ചു. ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തിലായിരുന്നു ആഘോഷം. വിവിധ എയര്‍ക്രാഫ്റ്റുകള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു.

1932 ഒക്ടോബര്‍ എട്ടിനു രൂപീകരിച്ച വ്യോമസേനയ്ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാര്‍ഷികാംശസകള്‍ നേര്‍ന്നു. ഇരുവരും ട്വിറ്ററിലൂടെയാണ് സേനയ്ക്ക് ആശംസകള്‍ നേര്‍ന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button