Latest NewsNewsDevotional

ശിവലിംഗ പൂജയ്ക്ക് പിന്നില്‍

ശിവം = മംഗളം, ലിംഗം = ബാഹ്യലക്ഷണം. ശിവലിംഗം എന്ന് പറഞ്ഞാൽ ശിവം ലിംഗ്യതേ ഇതി ശിവലിംഗം. ശിവം എന്നാല് മംഗളം എന്നര്‍ത്ഥം. മംഗളത്തെ സൂചിപ്പിക്കുന്നതെന്തോ അതിനെയാണ് ശിവലിംഗം എന്ന് പറയുന്നത്. ‘ലിംഗം’ എന്ന വാക്കിന്റെ അര്‍ത്ഥം ‘ലിംഗ്യതേ ഇതി ലിംഗം’ അതായത്
സൂചിപ്പിക്കുന്നത് എന്തോ അത് ലിംഗം. സാധാരണ ഭാഷയില് ലിംഗ ശബ്ദത്തിനു ബാഹ്യ ലക്ഷണം എന്നാണ് അര്‍ത്ഥം.

ഒരു സന്യാസിയുടെ ലക്ഷണം എന്തെന്ന് ചോദിച്ചാല്‍ ജ്ഞാനവും വൈരാഗ്യവുമാണ്. എന്നാല് ഒരു സംന്യാസിയുടെ ലിംഗം (ബാഹ്യലക്ഷണം) എന്തെന്നു ചോദിച്ചാല് കാഷായം, മുണ്ഡനം തുടങ്ങിയവയൊക്കെ പറയാം. അതുപോലെ ഒരു ബ്രഹ്മചാരിയുടെ ലിംഗമെന്തെന്നു ചോദിച്ചാല് ശിഖയാണ് (തലയുടെ പിന്‍ ഭാഗത്ത് നീട്ടി വളര്‍ത്തിയ മുടി) എന്നു പറയാം. അങ്ങിനെ എല്ലാവര്‍ക്കും ഓരോ ലിംഗം ഉണ്ട്.

വാനപ്രസ്ഥന്റെ ലിംഗം എന്തെന്ന് ചോദിച്ചാല്‍ ജടയാണ് എന്ന് പറയാം. യഥാര്‍ത്ഥ ലക്ഷണം കുറെ കൂടി സൂക്ഷ്മമാണ്. ബാഹ്യ ലക്ഷണമാണ് ലിംഗം. അപ്പോള്‍ ശിവം ലിംഗ്യതേ ഇതി ശിവലിംഗം എന്ന് പറഞ്ഞാല്‍ ശിവത്തെ അഥവാ മംഗളത്തെ സൂചിപ്പിക്കുന്നത് എന്നര്‍ത്ഥം.

എന്താണിത്? ഉപാസനാ തലത്തില് എന്താണിതിന്റെ പ്രാധാന്യം?

ഈശ്വരനു പ്രതിമയില്ല. ‘നതസ്യ പ്രതിമാ അസ്തി’, അവനു പ്രതിമയില്ല. എന്തുകൊണ്ടെന്നാല്‍, ‘അശബ്ദ അസ്പര്ശ അരൂപമവ്യയം’. ശബ്ദമില്ല, സ്പര്ശമില്ല, രൂപമില്ല, രസമില്ല. അപ്പോള്‍, ശബ്ദസ്പര്ശരൂപരസഗന്ധാദി തത്വങ്ങളൊന്നുമില്ലാത്ത അല്ലെങ്കില്‍ വകഭേദങ്ങളൊന്നുമില്ലാത്ത പരമ ഈശ്വര തത്വത്തെ അത്യന്ത സൂക്ഷ്മബുദ്ധിയായ ഒരു വ്യക്തിക്ക് അനുസന്ധാനം ചെയ്യുവാന്‍ കഴിഞ്ഞേക്കാം. പക്ഷെ ജനസാമാന്യത്തിനു അഥവാ സാധാരണ ജനങ്ങള്‍ക്ക്, ആ ഒരു നിര്ഗുണ നിരാകാരമായ തത്വത്തെ അനുസന്ധാനം ചെയ്യുവാന്‍ കഴിയില്ല.

ശിവലിംഗത്തിനു അവയവങ്ങള് സങ്കല്പ്പിക്കാമോ? ഉദാഹരണമായി ശിവലിംഗത്തിനു മുഖച്ചാര്‍ത്ത് തുടങ്ങിയവ അണിയിക്കാമോ?

ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ മാത്രമല്ല വിശിഷ്ഠങ്ങളായ മന്ത്രങ്ങള്‍, അത്യന്ത സൂക്ഷ്മ ഉപാസനാ ശക്തിയോടുകൂടിയ ആചാര്യന്റെ അഥവാ തന്ത്രിയുടെ സങ്കല്‍പ്പങ്ങള്‍,
അനേകം ഉപാസകന്മാരുടെ സങ്കല്‍പ്പങ്ങള്‍ ഇവയെല്ലാം സമ്മേളിക്കുന്നു. അടിസ്ഥാനപരമായി നോക്കുമ്പോള്‍ ക്ഷേത്രം ഒരു പ്രതീകമാണ്, വിഗ്രഹമാണ്. എന്നാല് കേവലം അതൊരു വിഗ്രഹമല്ലതാനും. അവിടെ മന്ത്ര ചൈതന്യം പറയേണ്ടതുണ്ട്, ഉപാസനാനിഷ്ഠനായതന്ത്രിയുടെ സങ്കല്പം പറയേണ്ടതുണ്ട്, അനേകായിരം ഉപാസകന്മാരുടെ സങ്കല്പങ്ങള്‍ പറയേണ്ടതുണ്ട്. ഇവയില്ലാം വച്ച് ഏറ്റവും പ്രധാനമന്ത്രമാണ്.

ക്ഷേത്രം ഒരു പ്രതീകമാണെന്ന് ആദ്യമേ പറയുന്നുവെങ്കിലും അത് വെറുമൊരു പ്രതീകമല്ല. ഇങ്ങനെയുള്ള ഉപാസനാപദ്ധതി, അംഗ പ്രത്യംഗങ്ങളോടു കൂടിയ,തികച്ചും മാനുഷികഭാവത്തോടു കൂടിയ വിഗ്രഹങ്ങള്‍ എന്നിവയില്‍ നിന്നും ആരംഭിച്ച് ക്രമികമായി ഉയര്‍ന്ന്‍, സര്‍വ്വ വിഗ്രഹങ്ങള്‍ക്കും ഉപരിയുള്ള പരമമായ സത്യാനുസന്ധാനത്തിലേക്ക് നമ്മെ നയിക്കുന്നുണ്ട്. ക്ഷേത്രോപാസനയിലൂടെ തന്നെ സകല ഉപാസനകളെയും അതിക്രമിക്കുവാന്‍ ഒരാള്‍ക്ക് സാധിക്കും. ഇത്രയും മനസ്സിലാക്കിയെങ്കിൽ പറയട്ടെ, സഗുണസാകാരമായ തലത്തിനും,നിര്ഗുണ നിരാകാരമായ തലത്തിനും ഇടക്കുള്ള ഒരു ഘട്ടമാണ് നാം ശിവലിംഗോപാസനയില് കാണുന്നത്. അവിടെ വിഗ്രഹമുണ്ട്, പക്ഷെ വിഗ്രഹത്തിന് അവയവങ്ങള്‍ ഇല്ല.

ശിവലിംഗ സങ്കല്പത്തില് അതിനു ആദിയും അന്തവും ഇല്ലാത്തതാണ്. ശിവലിംഗം എന്നാല്‍ ഒരു പീഠത്തില് ആദ്യന്തരഹിതമായ ഒരു വിഗ്രഹം ഇറക്കി വച്ചിരിക്കുകയാണ്. ആ ശിവലിംഗത്തിന് ഒരു പ്രത്യേക ആകാരമുണ്ട് എന്നു പറയാന്‍ സാധിക്കില്ല. അത് ദീര്‍ഘമല്ല, ചതുരമല്ല, വൃത്തവുംമല്ല. ഈ ശിവലിംഗോപാസന സാധാരണയായിട്ടുള്ള സഗുണ സാകരാമായ ഉപാസനക്ക് ഒരു പടി ഉയര്‍ന്നതും എന്നാല്‍ നിര്ഗുണ നിരാകാര തത്ത്വാനുസന്ധാനം ആയിട്ടില്ലാത്തതുമായ ഒരു തലത്തിലെ ഉത്കൃഷ്ടമായ ഉപാസനയാണ്. പക്ഷെ നമ്മള്‍ പലപ്പോഴും ഈ ഉത്കൃഷ്ടതലത്തില് നിന്നും ശിവലിംഗോപാസനയെ ഇറക്കികൊണ്ടുവരുന്നു. ശിവലിംഗത്തിനു കണ്ണും,കാതും, മൂക്കും ഒക്കെ വച്ച് നാം അവയെ അലങ്കരിക്കുന്നു. അതിലും ഭേദംധ്യാനമഗ്നനായ ശിവന്റെവിഗ്രഹമാണ് അല്ലെങ്കില്നൃത്തമാടുന്ന നടരാജ രൂപമാണ്. ഉന്നതമായശിവലിംഗോപാസനയെ നാംഒരിക്കലും ഇറക്കി കൊണ്ടുവരരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button