KeralaLatest NewsNews

ജനരക്ഷ യാത്രയ്ക്ക് പിന്നാലെ സിപിഎം പ്രകടനത്തിന് നേരെ ബോംബേറ്

തലശ്ശേരി: കണ്ണൂരില്‍ നടന്ന ജനരക്ഷ യാത്രയ്ക്കുപിന്നാലെ ആക്രമണം. തലശേരി, പാനൂര്‍ മേഖലകളില്‍ സിപിഎം പ്രകടനത്തിന് നേരെയാണ് ബോംബേറ്. കതിരൂര്‍ കക്കറയിലും ചൊക്ലി തൃക്കണ്ണാപുരത്തും അക്രമവും ബോംബേറുമുണ്ടായി.

പരിക്കേറ്റ കരിയാട് സേട്ടുമുക്കിലെ ചാക്കേരിതാഴെക്കുനിയില്‍ ശ്രീജേഷിനെ (25) പരിക്കുകളോടെ ചൊക്ലി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഗുഡ്‌സ് ഓട്ടോയില്‍ മത്സ്യംവാങ്ങാന്‍ തലശേരി മാര്‍ക്കറ്റിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം.

ജോലികഴിഞ്ഞ് വാഹനങ്ങളില്‍ മടങ്ങുകയായിരുന്ന സിപിഐഎം പ്രവര്‍ത്തകരെയും അനുഭാവികളെയും ശനിയാഴ്ച സന്ധ്യക്ക് ഏഴോടെ കക്കറ ഡൈമണ്‍ മുക്കിനടുത്തുവെച്ച് വാഹനങ്ങള്‍ തടഞ്ഞ് ആക്രമിച്ചിരുന്നു. കാറും ബൈക്കുകളും തകര്‍ത്തു. വെട്ടും കുത്തുമേറ്റ നിലയില്‍ ചുണ്ടങ്ങാപ്പൊയില്‍ ബബിത്ത് (28), എരുവട്ടി പെനാങ്കിമൊട്ടയിലെ സുജിത്ത് (36), തില്ലങ്കേരി ബിജു (31), എരുവട്ടികാപ്പുമ്മല്‍ ശ്യാംരൂപ് (24) എന്നിവരെ തലശേരി കോഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറില്‍ വരുമ്പോഴാണ് ബിജു ആക്രമിക്കപ്പെട്ടത്. അക്രമത്തില്‍ കാര്‍ തകര്‍ന്നിട്ടുണ്ട്. കണ്ണിനും തലക്കും മുഖത്തുമാണ് പരിക്ക്. ബബിത്തിനെ ബൈക്ക് തടഞ്ഞ് വെട്ടിപരിക്കേല്‍പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button