Latest NewsNewsGulf

വീട്ടിലിരുന്നും ഇനി ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിക്കാം

യുഎഇയിൽ ഇനി വീട്ടിലിരുന്നും ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിക്കാം. യോഗ്യതയുള്ള ആളുകൾക്ക് 105 ദിർഹം അധികമായി നൽകുന്നതിലൂടെ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം അപേക്ഷകർ നിർബന്ധമായും കണ്ണ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് യുഎക്യൂ പോലീസ് ലൈസൻസ് വകുപ്പിന്റെ ആക്ടിങ് ഡയറക്ടർ ലെഫ്-കോൾ മുഹമ്മദ് ഖലീഫ ബിൻ ആന്തർ വ്യക്തമാക്കി. അംഗീകാരമുള്ള നേത്രപരിശോധകരെ ഇതിനായി നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button