Latest NewsNewsIndia

ഡല്‍ഹിയ്ക്ക് സമീപം പാക്കിസ്ഥാന്‍റെ ആണവശേഖരം

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍റെ ആണവായുധശേഖരം ഡല്‍ഹിയില്‍നിന്നു 750 കിലോമീറ്റര്‍ അകലെ കണ്ടെത്തി. പാക്കിസ്ഥാന്‍ പുതിയതായി ആണവായുധങ്ങള്‍ ശേഖരിക്കുന്നതിനായി തുരങ്കങ്ങള്‍ നിര്‍മിക്കുന്നത് മിയാന്‍വാലിയിലാണ്. 350 കിലോമീറ്റര്‍ മാത്രമാണ് അമൃത്സറില്‍നിന്നു മിയാന്‍വാലിയിലേക്കുള്ളത്.

140 ആണവായുധങ്ങള്‍ മിയാന്‍വാലിയില്‍ ശേഖരിക്കുന്നതിനാണ് പാക്കിസ്ഥാന്‍റെ പദ്ധതി. പാക്കിസ്ഥാന്‍ ഇതിനായി പത്ത് മീറ്റര്‍ വീതിയും പത്ത് മീറ്റര്‍ ഉയരവും ഉള്ള തുരങ്കങ്ങളാണ് നിര്‍മിക്കുന്നത്. വീതിയേറിയ റോഡുകളുമായി തുരങ്കങ്ങള്‍ ബന്ധിച്ചിരിക്കുന്നു. മാത്രമല്ല എല്ലാ തുരങ്കങ്ങള്‍ക്കും പ്രത്യേകം വാതിലുകളും നിര്‍മിച്ചിട്ടുണ്ട്. ഓരോ തുരങ്കത്തിനും 12 നും 24 നും ഇടയില്‍ ആയുധങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്ന് രഹസ്യവിവരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button